Advertisment

അയര്‍ലണ്ടില്‍ ഭവനപ്രതിസന്ധി നേരിടാന്‍ പുതിയ വഴികള്‍ തേടി കൗണ്‍സിലുകള്‍

New Update
bfcdjvbfsjbf

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ഷോപ്പ് യൂണിറ്റുകളും മറ്റും നവീകരിച്ച് വീടുകളാക്കി മാറ്റുന്നതിന്റെ സാധ്യതകള്‍ തേടുകയാണ് കൗണ്ടികൗണ്‍സിലുകളും ഭവന വിദഗ്ധരും .ഇവയെ പുതുക്കിപ്പണിത് ഭവനങ്ങളാക്കി മാറ്റുന്നതിന് ധാരാളം സാധ്യതകളുണ്ട്, പക്ഷേ അതേ പോലെ റിസ്‌കുമുണ്ട്. എന്നാല്‍ വളരെ ചെലവേറിയതും സമയമേറെ വേണ്ടി വരുന്നതുമാണത്.ഇതെങ്ങനെ സുഗമമായി കൈകാര്യം ചെയ്യാനാകുമെന്നതും ചര്‍ച്ചയാവുകയാണ്.

Advertisment

അടുത്തിടെ ഇത്തരം നവീകരണത്തിന്റെ സാധ്യതകളെക്കുറിച്ച് സൈമണ്‍ കമ്യൂണിറ്റി പഠനം നടത്തിയിരുന്നു. ഇത്തരം പ്രോപ്പര്‍ട്ടികള്‍ നവീകരിക്കുന്നതിന്റെ ചെലവുകള്‍ പുതിയതായി ഒന്ന് ഉണ്ടാക്കുന്നതിനേക്കാള്‍ ഏറെയാണെന്നാണ് പഠനം കണ്ടെത്തിയത്. എന്നിരുന്നാലും വാട്ടര്‍ഫോര്‍ഡ് പോലെയുള്ള ചില കൗണ്‍സിലുകള്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും യൂണിറ്റുകളും പുനരുദ്ധരിക്കുന്നതിന് കെട്ടിട ഉടമസ്ഥരെ സഹായിക്കുന്നതിന് റിപ്പയര്‍, ലീസിംഗ് സ്‌കീം സ്‌കീമുകള്‍ വിജയകരമായി നടപ്പാക്കിയതും പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

ഈ മാതൃകകളെ അടിസ്ഥാനമാക്കി കൂടുതല്‍ കൗണ്ടികളും സര്‍ക്കാരുകളും ഇത്തരം പദ്ധതികളെ പരീക്ഷിക്കുന്നത് ഗുണകരമാകുമോയെന്ന് പരിശോധിക്കാവുന്നതാണെന്ന് പഠനം പറയുന്നു. ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഒറ്റമൂലി എന്ന നിലയിലല്ലെങ്കിലും അനുയോജ്യമായ ഇടങ്ങളില്‍ ഇത്തരം സ്‌കീമുകള്‍ ആലോചിക്കാവുന്നതാണെന്നും ഗവേഷണം ശുപാര്‍ശ ചെയ്യുന്നു.

അയര്‍ലണ്ടില്‍ ഷോപ്പ് യൂണിറ്റുകള്‍ക്ക് മുകളില്‍ ഒഴിഞ്ഞുകിടക്കുന്ന ഒട്ടേറെ ഇടങ്ങളുണ്ട്. എന്നാല്‍ ഇവയുടെ റെസിഡന്‍ഷ്യല്‍ ,കൊമേഴ്‌സ്യല്‍ തരംതിരിവ് അടക്കമുള്ള കാര്യങ്ങള്‍ വളരെ സങ്കീര്‍ണമാണ്. ഇവയുടെ മോശം സ്ഥിതിയും നവീകരണവും പ്രതിസന്ധിയുണ്ടാക്കും.

ഒഴിഞ്ഞുകിടക്കുന്ന ഷോപ്പ് യൂണിറ്റുകളെ റസിഡന്‍ഷ്യലാക്കി മാറ്റുന്നതിനെ സഹായിക്കുന്നതിന് ലിവിംഗ് സിറ്റി ഇനിഷ്യേറ്റീവ്, റിപ്പയര്‍ ആന്റ് ലീസിംഗ് സ്‌കീം ഉള്‍പ്പടെ വിവിധ സ്‌കീമുകള്‍ നിലവിലുണ്ട്.

റിവയറിങ് മുതല്‍ റീഫ്ളോറിംഗ്, ഫയര്‍പ്രൂഫിംഗ് വരെ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മാത്രമേ വീടുകളാക്കി മാറ്റാനാകൂ. ഇതിനാകട്ടെ നല്ല ചെലവുവരും. ഇതെങ്ങനെ കണ്ടെത്തുമെന്നതാണ് പ്രശ്നം. മോര്‍ട്ട്ഗേജ് എടുക്കുന്നത് ഒരുപക്ഷേ ഷോപ്പിന് വെല്ലുവിളിയായേക്കാം. അതിനാല്‍ അത് നടക്കില്ല. നവീകരണം പൂര്‍ത്തിയാക്കിയാല്‍ വായ്പകളും ഗ്രാന്റുകളുമൊക്കെ ലഭിച്ചേക്കാം.എന്നാല്‍ അതിനുള്ള തുക മുന്‍കൂട്ടി കണ്ടെത്തുകയെന്നത് റിസ്‌കാണ്.

വേക്കന്റ് ട്രഡിഷണല്‍ ഫാംഹൗസുകളുടെ നവീകരണത്തെ സഹായിക്കുന്നതിനുള്ള പൈലറ്റ് കണ്‍സര്‍വേഷന്‍ അഡ് വൈസ് ഗ്രാന്റ് സ്‌കീം, വാട്സുവിനുള്ള ഫീസിബിലിറ്റി ഗ്രാന്റ് എന്നിവയൊക്കെ നവീകരണത്തിനായി തേടാനാകും.

പണം മാത്രമല്ല.ഒരേയൊരു പ്രശ്നം

നിലവിലെ ബില്‍ഡിംഗ് സ്റ്റാന്‍ഡേര്‍ഡുകളും നിയന്ത്രണങ്ങളും പാലിച്ച് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് ഏറെ സമയമെടുക്കും. സംരക്ഷണം,അഗ്നി സുരക്ഷ, ഡിസ്സബിലിറ്റി ആക്സസ്, റിട്രോഫിറ്റ് എന്നിവ നല്ല രീതിയില്‍ നടത്തുന്നതിന് ആളുകളെ കണ്ടെത്തുന്നതും ബുദ്ധിമുട്ടാണ്. വാസ്തുവിദ്യയിലും നിര്‍മ്മാണത്തിലും അനുഭവ പരിചയമുള്ള ആളുകള്‍ക്ക് പോലും നിര്‍മ്മാണ ജോലികള്‍ തീര്‍ക്കുന്നതിന് യഥാസമയം കഴിയാറില്ലെന്ന് പഠനം പറയുന്നു.

സര്‍ക്കാരിന് ഇക്കാര്യത്തില്‍ എങ്ങനെ സഹായിക്കാനാകും…

ഒഴിഞ്ഞുകിടക്കുന്ന എല്ലാ വസ്തുക്കളും പാര്‍പ്പിട ഉപയോഗത്തിന് അനുയോജ്യമാകില്ല.അനുയോജ്യമായവ വീടുകളായി മാറ്റുന്നതിന് വരുന്ന ചെലവ് സാമ്പത്തികമായി താങ്ങാനാവുന്നതല്ലെന്ന് പഠനം പറയുന്നു. ഇതിനെ ഏതുവിധത്തില്‍ സര്‍ക്കാരിനും മറ്റും സഹായിക്കാനാകും എന്നയിടത്താണ് ഈ നൂതന പരീക്ഷണത്തിന്റെ വിജയം സാധ്യമാവുക. എന്നിരുന്നാലും, നിലവിലെ കെട്ടിടങ്ങള്‍ നവീകരിച്ചാണെങ്കിലും ഉപയോഗിക്കുന്നത് പാരിസ്ഥിതിക നേട്ടങ്ങളുണ്ടാക്കും. പ്രദേശത്തിന്റെ പൈതൃകം നിലനിര്‍ത്തുന്നതിനും ലോക്കല്‍ കമ്മ്യൂണിറ്റികള്‍ക്കും ഇത് സഹായകമാകുമെന്നും പഠനം വ്യക്തമാക്കുന്നു.

housing
Advertisment