അയര്‍ലണ്ടിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന സ്ഥാപനമെന്ന് ഖ്യാതി ക്രെഡിറ്റ് യൂണിയനുകള്‍ക്ക്. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് അയർലണ്ട് റെപ്യു ട്ടേഷൻ ഇൻഡസിന്റെ വാര്‍ഷിക റാങ്കിങ്ങില്‍ ക്രെഡിറ്റ് യൂണിയനുകള്‍ ഒന്നാമത് എത്തുന്നത്.
പട്ടികയില്‍ ആൻ പോസ്റ്റ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ മൂന്നാം സ്ഥാനം ബൂട്സ് അയർലണ്ടിന് ആണ്. ബോർഡ് ബിയ, ഡന്നെർസ് സ്റ്റോറീസ്, ബോൺ സെക്കോഴ്സ് ഹെൽത്ത് സിസ്റ്റം, സെന്റ് വിൻസെന്റ് ’സ് പ്രൈവറ്റ് ഹോസ്പിറ്റൽ എന്നിവയും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
5,000-ലധികം പേരില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാണ് അയർലണ്ട് റെപ്യുട്ടേഷൻ ഇൻഡസ് തയ്യാറാക്കുന്നത്.