അയർലണ്ടിലെ ആശുപത്രികളിൽ പ്രതിസന്ധി തുടരുന്നു; കഴിഞ്ഞ ദിവസം ട്രോളികളിൽ ചികിത്സ തേടിയത് 565 രോഗികൾ

New Update
L

നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും, രോഗികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ അയര്‍ലണ്ടിലെ ആശുപത്രികളിലെ ‘ട്രോളി ചികിത്സ’ മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച ഐറിഷ് നഴ്സസ് ആൻഡ് മിദ്‌വിവ്സ് ഓർഗാണൈസേഷൻ ’സ് (ഐ എൻ എം ഒ) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 565 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ബെഡ്ഡ് ലഭിക്കാതിരുന്നത് കാരണം ട്രോളികളിലും, കസേരകളിലും മറ്റുമായി ചികിത്സ തേടിയത്. കാലങ്ങളായി ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടും ഈ പുതുവര്‍ഷത്തിലും പ്രതിസന്ധി തുടരുകയാണ്.

Advertisment

കഴിഞ്ഞ ദിവസം ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടേണ്ടിവന്ന രോഗികളില്‍ 380 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലായിരുന്നു. 185 പേര്‍ വാര്‍ഡുകളിലും.

കോർക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 74 പേര്‍, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലൈമേരിക്കില്‍ 68 പേര്‍, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഖൽവേയില്‍ 50 പേര്‍, ലെറ്റർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 46 പേര്‍, സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 42 പേര്‍, സെന്റ് വിൻസെന്റ് ’സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 26 പേര്‍ എന്നിങ്ങനെയാണ് പ്രധാന ആശുപത്രികളില്‍ ട്രോളികളില്‍ ചികിത്സ തേടിയവരുടെ എണ്ണം.

കഴിഞ്ഞ വര്‍ഷം ആകെ 114,000-ലധികം പേര്‍ അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി കസേരകളിലും, ട്രോളികളിലും ചികിത്സ തേടേണ്ടി വന്നതായി ഐ എൻ എം ഒ വ്യക്തമാക്കിയിരുന്നു.

Advertisment