New Update
/sathyam/media/media_files/2025/03/27/kDMX7D6xt1zsSrzP7iVN.jpg)
ഡബ്ലിൻ : ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവകയുടെ ക്രിസ്റ്റൽ ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ ഒരു ആരാധനാ കേന്ദ്രം (വർഷിപ് സെന്റർ) കൗണ്ടി ഗോൾവേയിൽ ആരംഭിക്കുന്നു.
Advertisment
മാർച്ച് 29 ശനിയാഴ്ച 1 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ സംസർഗ്ഗ ആരാധനയ്ക്ക് ഇടവക വികാരി റവ. ജെനു ജോൺ നേതൃത്വം നൽകും. ഗോൾവേയിലും സമീപ കൗണ്ടികളിലുമായി താമസിക്കുന്ന സി. എസ്. ഐ സഭയിലെ അംഗങ്ങളും, ഡബ്ലിൻ ഇടവകയിലെ കമ്മിറ്റി അംഗങ്ങളും ജനങ്ങളും, ഗായക സംഘവും ആരാധനയിൽ പങ്കെടുക്കുന്നതാണ്.
ക്രോവെൽ സെന്റ് മൈക്കിൾസ് ഹാളിൽ വെച്ചാണ് ആരാധന ക്രമീകരിക്കുന്നത്. ആരാധനയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us