/sathyam/media/media_files/J0sS4CSceDx4tJo6kXuU.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടിലേയ്ക്കുള്ള വിദേശ കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (സി എസ് ഒ) കണക്കുകള്‍. അതേ സമയം, അയര്‍ലണ്ട് വിട്ടുപോകുന്നവരുടെ എണ്ണവും കൂടി. കഴിഞ്ഞ ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തെ കണക്കനുസരിച്ച് കുടിയേറ്റക്കാരുടെ എണ്ണം 31 ശതമാനം കൂടി. 2023 ല്‍ 141,600 ആളുകളാണ് അയര്‍ലണ്ടില്‍ കുടിയേറിയത്.
അയര്‍ലണ്ട് വിട്ടുപോകുന്നവരുടെ എണ്ണവും കൂടിയെന്ന് സി എസ് ഒ ഡാറ്റ പറയുന്നു. ഈ കാലയളവില്‍ 64,000 പേര്‍ രാജ്യം വിട്ടുപോയി.മുന്‍ കാലയളവിനെ അപേക്ഷിച്ച് 8000 പേരുടെ വര്‍ധനവാണിത്.
രാജ്യത്തെ ജനസംഖ്യ 50 ലക്ഷം കടന്നു
അയര്‍ലണ്ടിലെ ജനസംഖ്യ അഞ്ച് മില്യണ്‍ കടന്നെന്ന് സെന്‍സസ് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തിന്റെ 171 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ പരിധി കടക്കുന്നത്. 2016ലെ സെന്‍സസിനു ശേഷം ജനസംഖ്യയില്‍ എട്ട് ശതമാനം വര്‍ധനവുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്റക്സ് കഴിഞ്ഞ 25 മാസത്തിനിടെ ഏറ്റവും കുറഞ്ഞ (3.9%)നിലയിലെത്തിയെന്നതാണ് മറ്റൊരു വെളിപ്പെടുത്തല്‍.
രാജ്യത്തിന്റെ എംപ്ലോയ്മെന്റ് നിരക്ക് കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ ഉയര്‍ച്ച നേടിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2023ലെ രണ്ടാംപാദത്തില്‍ 74.2% വര്‍ധനവാണ് തൊഴില്‍ നിരക്കിലുണ്ടായത്.
ജി ഡി പി കുറഞ്ഞു
അതേ സമയം രാജ്യത്തിന്റെ ജി ഡി പിയില്‍ 2023ന്റെ ആദ്യത്തെ മൂന്നുമാസങ്ങളില്‍ 1.9 ശതമാനം കുറവുണ്ടായി.തുടര്‍ച്ചയായ നാലാം തവണയാണ് ജി ഡി പി യില്‍ ഇടിവുണ്ടായത്.എന്നിരുന്നാലും, പരിഷ്‌ക്കരിച്ച ആഭ്യന്തര ഡിമാന്റില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് തുടരുന്നു.
ലൈംഗികാതിക്രമം കൂടി
രാജ്യത്തെ ലൈംഗികാതിക്രമം 40% കൂടിയതായി റിപ്പോര്‍ട്ട് പറയുന്നു.അതിക്രമത്തിനിരയായ സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ (28%)അപേക്ഷിച്ച്് 52% വര്‍ധിച്ചു.
ഇ മെയില്‍ ജനകീയമായി
അയര്‍ലണ്ടിലെ 80 ശതമാനം ആളുകളും ഓണ്‍ലൈന്‍ ഷോപ്പിംഗ്, ബാങ്കിംഗ് സര്‍വീസുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.ഇ മെയില്‍ ജനകീയമായെന്നതാണ് മറ്റൊരു സുപ്രധാനമായ കണ്ടെത്തല്‍. രാജ്യത്തെ 93 ശതമാനം പേരും ഇമെയില്‍ കമ്യൂണിക്കേഷന്‍ നടത്തുന്നവരാണ്.
സന്നദ്ധപ്രവര്‍ത്തകര്‍
സന്നദ്ധപ്രവര്‍ത്തനത്തിന് തയ്യാറാണെന്ന് 700,000 പേര്‍ പറയുന്നു.അവരില്‍ 300,000 പേരും ഒരു കായിക സംഘടനയിലാണെന്നും സെന്‍സസ് സൂചിപ്പിക്കുന്നു.
ഭവനവില കൂടി
ഭവനവില കഴിഞ്ഞ ജനുവരിയില്‍ ശരാശരി 305,000 യൂറോയില്‍ നിന്ന് ഒക്ടോബറില്‍ 323,000 യൂറോയായി കൂടിയെന്ന് ഡാറ്റ പറയുന്നു.
സമ്പന്നര്‍ പുരുഷന്മാര്‍
അയര്‍ലണ്ടില്‍ വരുമാനം കൂടുതലുള്ളത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ്. ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള ഒരു ശതമാനം ആളുകളെ എടുത്താല്‍ അതില്‍ 75%വും പുരുഷന്മാരാണ്. 25 ശതമാനമാണ് സ്ത്രീകള്‍. ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള 10 ശതമാനത്തില്‍ 70 ശതമാനവും പുരുഷന്മാരാണ്. 30 ശതമാനമേ സ്ത്രീകളുള്ളു.
രാജ്യത്ത് പകുതിയും വൈദ്യുത വാഹനങ്ങള്‍
രാജ്യത്തെ ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഹൈബ്രിഡ് ആയിരുന്നു. രാജ്യത്ത് ലൈസന്‍സ് നേടുന്ന പുതിയ വാഹനങ്ങളില്‍ പകുതിയോളം (45%)ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് ,ഹൈബ്രിഡ് കാറുകളാണെന്നും കണക്കുകള്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us