Advertisment

ഡബ്ലിനിൽ 11-കാരന് സ്‌കൂളിൽ വച്ച് കുത്തേറ്റു

New Update
Ggghb

ഡബ്ലിൻ : ഡബ്ലിനില്‍ 11-കാരനായ വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ വച്ച് കുത്തേറ്റു. ഇന്നലെ രാവിലെ 10.30-ഓടെ ഫിന്‍ഗ്ലാസിലെ സ്‌കൂളില്‍ വച്ച് 12 വയസില്‍ താഴെയുള്ള മറ്റൊരു വിദ്യാര്‍ത്ഥിയാണ് കുട്ടിയെ ആക്രമിച്ചത്. രാവിലെയുള്ള ഇടവേള സമയത്ത് ഗ്രൗണ്ടില്‍ വച്ചായിരുന്നു സംഭവം.

Advertisment

ഗുരുതരമായി പരിക്കേറ്റ 11-കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സര്‍ജറിക്ക് വിധേയനാക്കി. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം. കത്തികൊണ്ട് പുറത്താണ് കുത്തേറ്റത്.

സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ടെങ്കിലും അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. കുട്ടികളുടെ പ്രായം പരിഗണിച്ച് ക്രിമിനല്‍ കേസ് എന്ന നിലയിലല്ല അന്വേഷണം പുരോഗമിക്കുന്നത്.

Advertisment