ഡബ്ലിനിലെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരൻ മരിച്ചു

New Update
Ffghh

ഡബ്ലിന്‍ നഗരത്തിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് രണ്ട് മാസത്തിലേറെ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരന്‍ മരിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21ന് ടെംപ്ള ബാർ സ്‌ക്വരെ പ്രദേശത്ത് വച്ചാണ് പുലര്‍ച്ചെ 12.30ഓടെ 40ലേറെ പ്രായമുള്ള ബ്രിട്ടീഷ് പൗരന്‍ ആക്രമിക്കപ്പെട്ടത്. ഇദ്ദേഹത്തെ ആദ്യം ബ്യൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് യുകെയിലേയ്ക്ക് കൊണ്ടുപോയിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25ന് മരണം സംഭവിക്കുകയായിരുന്നു.

Advertisment

അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് 20ലേറെ പ്രായമുള്ള ഒരു ചെറുപ്പക്കാരനെ ഗാര്‍ഡ അറസ്റ്റ് ചെയ്യുകയും, കുറ്റം ചുമത്തുകയും ചെയ്തിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്.

Advertisment