/sathyam/media/media_files/2025/11/27/v-2025-11-27-03-48-57.jpg)
ഡബ്ലിന്‍: ഡബ്ലിന്‍ വിമാനത്താവളത്തിന്റെ പേര് മാറ്റുന്നത് പാര്‍ലമെന്റ് പരിഗണിച്ചേക്കും. വിമാനത്താവളത്തിന് മുന്‍ പ്രധാനമന്ത്രി സീന്‍ ലെമാസിന്റെ പേര്‍ ഔദ്യോഗികമായി നല്‍കണമെന്നാവശ്യപ്പെടുന്ന ബില്‍ ഡെയ്ലില്‍ ഫിന ഫാള്‍ ടി ഡി മാല്‍കോം ബൈര്‍ണ്‍ അവതരിപ്പിച്ചു.ബില്ലിന്മേല്‍ വരും നാളുകളില്‍ ചര്‍ച്ച നടക്കും.
ഈസ്റ്റര്‍ കലാപത്തില്‍ പോരാടി അയര്‍ലണ്ടിനെ പുനര്‍നിര്‍മ്മിച്ച ആധുനിക അയര്‍ലണ്ടിന്റെ ശില്പിയായാണ് ലെമാസ് അറിയപ്പെടുന്നത് .ഈ പുനര്‍നാമകരണം വെറുമൊരു അടയാളം മാത്രമല്ല,ലക്ഷക്കണക്കിന് ആളുകള്‍ കടന്നുപോകുന്ന കവാടം തുറന്നുകൊടുത്ത, അയര്‍ലണ്ടിനെ മാറ്റിമറിച്ച നേതാവിനു നല്‍കുന്ന അംഗീകാരം കൂടിയാകുമെന്ന് ഫിന ഫാള്‍ ടി ഡി വിശദീകരിച്ചു.
വിമാനത്താവളങ്ങള്‍ക്ക് അവരുടെ രാഷ്ട്രങ്ങളെ രൂപപ്പെടുത്തിയ നേതാക്കളുടെ പേരുകള്‍ നല്‍കുന്നത് വളരെ സാധാരണമാണെന്ന് ബൈര്‍ണ്‍ വിശദീകരിച്ചു.സിയാന്‍ ലെമാസിന്റെ പേര് നല്‍കുന്നത് രാജ്യത്തിന്റെ പുരോഗതിക്കും അഭിലാഷത്തിനും അവസരത്തിനും വേണ്ടി നിലകൊണ്ട ഒരു നേതാവിന് രാജ്യം നല്‍കുന്ന ഉചിതമായ ആദരവായിരിക്കും.അടുത്ത തലമുറയ്ക്കും ഇത് പ്രചോദനമാകുമെന്നും ടി ഡി അഭിപ്രായപ്പെട്ടു.
ഐറിഷ് ഫുട്ബോള്‍ കളിക്കാരനും ഹാട്രിക് ഹീറോയുമായ ട്രോയ് പാരറ്റിന്റെ പേര് നല്‍കണമെന്ന ആശയം എയര്‍പോര്‍ട്ടിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അടുത്തിടെ മുന്നോട്ടുവച്ചതായി ബൈര്‍ണ്‍ അറിയിച്ചു.ഇതൊരു രസകരമായ നിര്‍ദ്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയ്ക്ക് ഇദ്ദേഹത്തിന്റെ പേര് നല്‍കുന്നതാകും കൂടുതല്‍ ഉചിതമെന്നും ടി ഡി അഭിപ്രായപ്പെട്ടു.
വിശാലമായ ലോകത്തിലേക്കുള്ള പാലവും അയര്‍ലണ്ടിന്റെ ലൈഫ് ലൈനുമായാണ് വ്യോമയാനത്തെ ലെമാസ് കണ്ടത്.അദ്ദേഹത്തിന്റെ നയങ്ങളോടും ദീര്‍ഘവീക്ഷണത്തോടും ഡബ്ലിന്‍ എയര്‍പോര്‍ട്ട് കടപ്പെട്ടിരിക്കുന്നു.1963ല്‍ യു എസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയെ ലെമാസ്, ഡബ്ലിന്‍ വിമാനത്താവളത്തിലേക്ക് സ്വാഗതം ചെയ്തു.ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്ക് പരിഹരിക്കേണ്ട ഒട്ടേറെ മറ്റു പ്രശ്‌നങ്ങളുണ്ടെന്ന ബോധ്യം തനിക്കുണ്ടെന്നും ടി ഡി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us