അയർലണ്ടിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ; 17 ഡിഗ്രി വരെ ചൂടുയരും

New Update
Gghb

അയര്‍ലണ്ടില്‍ ഒരിടവേളയ്ക്ക് ശേഷം ചൂട് ഉയരുന്നു. ഉയര്‍ന്ന മര്‍ദ്ദത്തിന്റെ ഫലമായി ഈയാഴ്ച രാജ്യത്ത് പൊതുവെ നല്ല വെയില്‍ ലഭിക്കുമെന്നും, അന്തരീക്ഷതാപനില 17 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Advertisment

ഇന്ന് (ചൊവ്വ) പൊതുവില്‍ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുക. കാറ്റും വീശും. 11 മുതല്‍ 15 ഡിഗ്രി വരെയാണ് ചൂട് ഉയരുക. തെക്ക്, കിഴക്ക് കൗണ്ടികളില്‍ ചൂട് താരതമ്യേന കുറവായിരിക്കും.

ബുധനാഴ്ചയും തെളിഞ്ഞ കാലാവസ്ഥ തുടരുകയും, നല്ല വെയില്‍ ലഭിക്കുകയും ചെയ്യും. 11 മുതല്‍ 15 ഡിഗ്രി വരെ താപനില ഉയരും. തെക്ക്കിഴക്കന്‍ കാറ്റ് വീശുന്നതിനാല്‍, തെക്ക്, കിഴക്ക് കൗണ്ടികളില്‍ ശീതളിമ അനുഭവപ്പെടും.

വ്യാഴാഴ്ച ചൂട് വീണ്ടുമുയര്‍ന്ന് പരമാവധി 16 ഡിഗ്രിയിലെത്തും.

വെള്ളിയാഴ്ചയും സമാന കാലാവസ്ഥയായിരിക്കും. 12 മുതല്‍ 17 ഡിഗ്രി വരെയാണ് ചൂട് ഉയരുക.

വാരാന്ത്യത്തിലും ഇതേ കാലാവസ്ഥ തുടരുമെന്നാണ് നിലവിലെ നിഗമനം. അങ്ങനെയെങ്കില്‍ അയര്‍ലണ്ടുകാര്‍ക്ക് തെളിഞ്ഞ വെയിലോട് വാരാന്ത്യ ഒഴിവ് ആസ്വദിക്കാം.

 

 

Advertisment