/sathyam/media/media_files/dCDxeShKRX0dOAxU6HDu.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വീടുകളുടെ നിര്‍മ്മാണം റെക്കോഡ് വേഗത്തില്‍ മുന്നേറുന്നു.കഴിഞ്ഞ വര്‍ഷം 32,801 പുതിയ വീടുകളാണ് നിര്‍മ്മാണം തുടങ്ങിയത്.ഇതൊരു റെക്കോഡ് നേട്ടമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍(3,244 എണ്ണം) നിര്‍മ്മാണം തുടങ്ങിയത്.പുതിയ അപ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണവും വര്‍ധിച്ചു.13,000 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയത്.രാജ്യത്തിന്റെ ഭവന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പുതിയ ഭവനങ്ങളുടെ കടന്നുവരവ് സഹായിക്കുമെന്ന് ഭവന മന്ത്രി ഡാരാ ഒബ്രിയന്‍ പറഞ്ഞു.
സര്‍ക്കാര്‍ സ്‌കീമുകള്‍ തുണയായി
ഡവലപ്മെന്റ് ലെവി ഒഴിവാക്കിയതും ഐറിഷ് വാട്ടര്‍ റിബേറ്റ് അടക്കമുള്ള സര്‍ക്കാര്‍ നടപടികളാണ് ഭവനപദ്ധതികളെ വേഗത്തിലാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.ഹെല്‍പ്പ്-ടു-ബൈ, ഫസ്റ്റ് ഹോം സ്‌കീം തുടങ്ങിയവയുടെ പിന്തുണ കൂടി ഫസ്റ്റ്-ടൈം വാങ്ങലുകാര്‍ക്ക് ലഭിച്ചാല്‍ ഈ രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാനാകുമന്നും നിരീക്ഷണമുണ്ട്. ലാന്‍ഡ് ഡവലപ്‌മെന്റ് ഏജന്‍സി പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയര്‍ന്ന പങ്കാളിത്തവും സ്‌കീം ഹൗസിംഗും വീടുകളുടെ നിര്‍മ്മാണത്തെ വേഗത്തിലാക്കുന്നതില്‍ സഹായകമായെന്നു വിദ്ഗ്ധര്‍ പറയുന്നു.
2022ല്‍ നിര്‍മ്മാണമാരംഭിച്ചത് 26,957 വീടുകളായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ 21.5% വര്‍ധനവാണ് 2023ലുണ്ടായത്.2022നെ അപേക്ഷിച്ച് ഡിസംബറില്‍ 76% വര്‍ധനവാണ് ഈ വര്‍ഷം തുടക്കത്തില്‍ കാണുന്നതെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.
കൂടുതല്‍ പുതിയ വീടുകള്‍ ഡബ്ലിന്‍ സിറ്റിയില്‍
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചു തുടങ്ങിയത് ഡബ്ലിന്‍ സിറ്റിയിലാണ്. 2022ലെ 3,061 നെ അപേക്ഷിച്ച് 5,000 പേരാണ് വീട് നിര്‍മ്മിക്കുന്നതിന് അപേക്ഷ നല്‍കിയത്.സൗത്ത് ഡബ്ലിന്‍ കൗണ്ടിയില്‍ 3,575 പേരും ഫിംഗലില്‍ 2,742 പേരും അപേക്ഷ നല്‍കി.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച 35,000 എന്ന ഭവന നിര്‍മ്മാണ ലക്ഷ്യം പൂര്‍ത്തിയാക്കുമെന്ന് സ്റ്റോക്ക് ബ്രോക്കര്‍ സ്ഥാപനമായ ഗുഡ്ബോഡി പറഞ്ഞു.സ്‌കീം ഹൗസിംഗുകളും വീടുകളുടെ നിര്‍മാണത്തില്‍ ഗണ്യമായ വര്‍ധനവി(29%)ന് കാരണമായെന്ന് ഒ ലിയറിയുടെ വിശകലനം കണ്ടെത്തി.ഡബ്ലിനില്‍ 92% വര്‍ധനവാണ് ഉണ്ടാക്കിയത്. സമീപത്തെ കൗണ്ടികളില്‍ കഴിഞ്ഞ വര്‍ഷം സ്‌കീം ഹൗസിംഗില്‍ കുറവുണ്ടായെന്നും ഇദ്ദേഹം പറയുന്നു.
എണ്ണം കൂടിയാലും ,ഇന്ത്യക്കാരുടെ ‘വാങ്ങല്‍ മത്സരം’ തുടരുന്നു
എത്ര വീടുകള്‍ നിര്‍മ്മിച്ചാലും ചൂടപ്പം പോലെ വിട്ടുപോകുന്നതിന് പ്രധാനകാരണം ഇന്ത്യയില്‍ നിന്നും,ചില ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാരുടെ വാങ്ങല്‍ താത്പര്യങ്ങളാണെന്ന് നിരീക്ഷകര്‍ പറയുന്നു.ഓരോ വീടിനും വാങ്ങാന്‍ താത്പര്യമുള്ള ഏഷ്യക്കാരായ അമ്പതോ അറുപതോ പേരാണ് സജീവമായി രംഗത്തുള്ളത്.നാട്ടില്‍ നിന്നും പണമെത്തിച്ചും, പ്രാദേശിക മോര്‍ട്ട് ഗേജില്‍ നിന്നും ലഭിക്കുന്ന ഫണ്ടുകളുമായി കാത്തിരിക്കുന്നവര്‍ വീടുകളുടെ വിലയില്‍ ഇരുപത് മുതല്‍ മുപ്പതു ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കാരണമാവുന്നുണ്ടെന്നാണ് ഏറ്റവും പുതിയ ഒരു ഉപഭോക്തൃ സര്‍വേയുടെ കണ്ടെത്തല്‍. അയര്‍ലണ്ടിലേക്ക് പുതിയതായി എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വീടുകളുടെ വില കുറയാനുള്ള സാധ്യത കുറവാണെന്ന് സര്‍വേകള്‍ സൂചന നല്‍കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us