Advertisment

കുട്ടികളെ സ്‌കൂളില്‍ വിട്ടില്ലേ ? അയര്‍ലണ്ടിലെ കോടതി നിങ്ങളെ ശിക്ഷിച്ചേക്കാം

New Update
aaabbbbders455666

മക്കളെ സ്‌കൂളിലേക്ക് അയയ്ക്കാതിരുന്നാല്‍ ,രക്ഷിതാക്കള്‍ക്ക് ശിക്ഷ നല്കാന്‍ മടിക്കാതെ ഐറിഷ് കോടതി. കുട്ടികളെ സ്‌കൂളില്‍ വിടാത്തതിന്റെ പേരില്‍ അയര്‍ലണ്ടിലെ നൂറിലേറെ രക്ഷിതാക്കള്‍ക്കാണ് ഈ വര്‍ഷം കോടതി സമന്‍സുകളയച്ചത്. കാരണം കാണിക്കല്‍ നോട്ടീസിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ രക്ഷിതാക്കള്‍ക്കായില്ലെങ്കില്‍ അവരെ ജയിലിലടയ്ക്കാന്‍ നിയമം ഉണ്ട്.കുട്ടിയെ സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് ഏറ്റെടുക്കുകയും ചെയ്യും.

Advertisment

ഇത്തവണ കോടതി ഇത് സംബന്ധിച്ച നോട്ടീസ് അയച്ചപ്പോള്‍ ,പക്ഷെ കോടതിയോട് മാപ്പപേക്ഷിച്ച് ‘പ്രതികളില്‍ ‘ പലരും രക്ഷപ്പെട്ടപ്പോള്‍ ശിക്ഷിക്കപ്പെട്ടത് ഒരാള്‍ മാത്രം.കഴിഞ്ഞ വര്‍ഷം 38 പേരെ ശിക്ഷിച്ച സ്ഥാനത്താണിത്.

സിന്‍ ഫെയ്ന്‍ ടി ഡി മാര്‍ട്ടിന്‍ കെന്നിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ വിദ്യാഭ്യാസ മന്ത്രി നോര്‍മ ഫോളിയാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.കുട്ടികള്‍ 20 ദിവസത്തില്‍ കൂടുതല്‍ സ്‌കൂളില്‍ ഹാജരായില്ലെങ്കില്‍ സ്‌കൂള്‍ റ്റുസ്ലയുമായി ബന്ധപ്പെടണമെന്നാണ് നിയമം.

കുട്ടിയെ സ്‌കൂളില്‍ അയയ്ക്കാന്‍ രക്ഷിതാക്കള്‍ തയ്യാറല്ലെന്ന് ബോധ്യപ്പെട്ടാല്‍ സ്‌കൂളില്‍ നിന്നും നോട്ടീസ് അയക്കാം.കഴിഞ്ഞ വര്‍ഷം 268 കുട്ടികളുമായി ബന്ധപ്പെട്ട് 414 സ്‌കൂള്‍ ഹാജര്‍ നോട്ടീസുകളാണ് അയച്ചത്.

മാതാപിതാക്കള്‍ക്ക് കോടതി സമന്‍സ് അയച്ചതോടെ ഇതില്‍ 106 കേസുകള്‍ തീര്‍ന്നു. 57 കേസുകള്‍ മാറ്റിവെച്ചു.23 എണ്ണം പിന്‍വലിച്ചു. 14 എണ്ണം തീര്‍പ്പാക്കി. 11 കേസുകളില്‍ വാറണ്ട് പുറപ്പെടുവിച്ചുവെന്നും മന്ത്രി അറിയിച്ചു.

കുട്ടിയെ സ്ഥിരമായി സ്‌കൂളില്‍ എത്തിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസിലൂടെ മുന്നറിയിപ്പ് നല്‍കാം.എന്നാല്‍ നോട്ടീസ് അയയ്ക്കുന്നതിന് മുമ്പ് മാതാപിതാക്കളുമായും കുട്ടിയുമായും കൂടിയാലോചിക്കണമെന്ന് വ്യവസ്ഥയുണ്ട്.

ഈ മുന്നറിയിപ്പ് നോട്ടീസ് അവഗണിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കാം. അവര്‍ക്ക് പിഴയോ ഒരു മാസത്തേക്ക് തടവ് ശിക്ഷയോ നല്‍കാം. കുട്ടി സ്‌കൂളില്‍ പോകാത്ത തുടര്‍ന്നുള്ള ഓരോ ദിവസവും പിഴ ചുമത്താം.

വിദ്യാഭ്യാസ വെല്‍ഫെയര്‍ സര്‍വീസാണ് നിയമനടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.മറ്റെല്ലാ നടപടികളും പരാജയപ്പെട്ടാല്‍ സ്‌കൂളുമായും മറ്റും കൂടിയാലോചിച്ച ശേഷവുമായിരിക്കും ശിക്ഷാ നടപടിയുണ്ടാവുകയെന്ന് മന്ത്രി ഫോളി പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ അവസരങ്ങളും രക്ഷിതാക്കള്‍ക്ക് നല്‍കും.ഒരു രീതിയിലും സഹകരിക്കാത്ത സാഹചര്യത്തില്‍ മാത്രമാണ് ശിക്ഷാ നടപടിയെടുക്കുകയെന്നും മന്ത്രി വിശദീകരിച്ചു

Advertisment