/sathyam/media/media_files/2026/02/26/v-2026-02-26-04-00-16.jpg)
ഡബ്ലിന്‍ : രാജ്യം സര്‍ക്കുലര്‍ ഇക്കണോമിലേയ്ക്ക് ചുവടുമാറുന്നു. ആക്സിലറേറ്റിംഗ് ആക്ഷന്‍ എന്ന് പേരിട്ട പുതിയ സര്‍ക്കുലര്‍ ഇക്കണോമി സ്ട്രാറ്റജി ഡോക്യുമെന്റ്, കാലാവസ്ഥാ, പരിസ്ഥിതി മന്ത്രി ദാരാ ഒ ബ്രിയനും സര്‍ക്കുലര്‍ ഇക്കണോമിയുടെ ഉത്തരവാദിത്തമുള്ള സഹമന്ത്രി അലന്‍ ഡില്ലണും ചേര്‍ന്ന് പുറത്തിറക്കി.പുനരുപയോഗിക്കുന്ന ഓരോ ടണ്‍ വസ്തുക്കളും ഒരിക്കലും പുറത്തുവരാത്ത കാര്‍ബണിനെയാണ് പ്രതിനിധീകരിക്കുതെന്നും അതാണ് സര്‍ക്കുലര്‍ സമ്പദ്വ്യവസ്ഥയുടെ ശക്തിയെന്നും മന്ത്രി ഒ ബ്രയാന്‍ അഭിപ്രായപ്പെട്ടു.
2030 ആകുമ്പോഴേക്കും അയര്‍ലണ്ടിന്റെ സര്‍ക്കുലര്‍ മെറ്റീരിയല്‍ ഉപയോഗ നിരക്ക് ഓരോ വര്‍ഷവും രണ്ട് ശതമാനം വര്‍ദ്ധിപ്പിച്ച് 12% ല്‍ എത്തിക്കുകയാണ് സ്ട്രാറ്റജി ലക്ഷ്യം. ഇതിനായി രാജ്യവ്യാപകമായി പുനരുപയോഗം, റിപ്പയറിംഗ്, റീ സൈക്ലിംഗ് ഹബ്ബുകള്‍ എന്നിവ വികസിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കും.നിര്‍മ്മാണം, ബയോ ഇക്കണോമി, റീട്ടെയില്‍, പാക്കേജിംഗ്, തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ് എന്നീ ആറ് പ്രധാന മേഖലകളെയാണ് സ്ട്രാറ്റെജി ലക്ഷ്യമിടുന്നത്.
നാഷണല്‍ പൈലറ്റ് റിപ്പയര്‍ വൗച്ചര്‍ സ്‌കീം
സ്ട്രാറ്റജിയുടെ ഭാഗമായി നാഷണല്‍ പൈലറ്റ് റിപ്പയര്‍ വൗച്ചര്‍ സ്‌കീം നടപ്പാക്കും. നാഷണല്‍ പൈലറ്റ് റിപെയര്‍ വൗച്ചര്‍ സ്‌കീം പ്രകാരം തകരാറിലായ ഇലക്ട്രോണിക്‌സ്, ഉപകരണങ്ങള്‍ എന്നിവ പുതിയത് വാങ്ങുന്നതിനുപകരം കുറവ് ചെലവില്‍ റിപ്പയര്‍ ചെയ്യാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സര്‍ക്കാര്‍ പദ്ധതിയാണ്.
പുനരുപയോഗവും മാലിന്യക്കുറവും പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി സംരക്ഷണത്തിനും സര്‍ക്കുലര്‍ ഇക്കോണമി ലക്ഷ്യങ്ങള്‍ക്കും പിന്തുണ നല്‍കുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. റിപ്പയര്‍ ചെലവ് കുറയ്ക്കാനും ഉപകരണങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് 2028 വരെയുള്ള ഈ സ്‌കീം.സര്‍ക്കുലര്‍ ഇക്കണോമി ഫണ്ടിന്റെ പിന്തുണയോടെയാണ് സ്ടാറ്റെജി നടപ്പാക്കുക.
ഉല്‍പ്പന്നങ്ങളും അവയില്‍ അടങ്ങിയിരിക്കുന്ന വിഭവങ്ങളും കഴിയുന്നത്ര കാലം ഉപയോഗിക്കുന്നതിലൂടെ മാലിന്യം തടയുന്നതാണ് സര്‍ക്കുലര്‍ ഇക്കണോമി പരിഗണിക്കുന്നത്.ഇതിന് റീസൈക്ലിംഗ് , റിപ്പയറിംഗ്, പുനരുപയോഗം എന്നിവ വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. ഉല്‍പ്പന്നങ്ങളും വസ്തുക്കളും അവയുടെ അവസാനത്തില്‍ പുനര്‍നിര്‍മ്മിക്കേണ്ടതുമുണ്ട്.
കൂടാതെ, ഇ യു റിപ്പയര്‍ ഡയറക്ടീവ് ഐറിഷ് നിയമത്തിലേക്ക് മാറ്റും. അതോടെ അയര്‍ലണ്ടിന്റെ റിപ്പയര്‍ ,റീ മനുഫാക്ചറിംഗ് മേഖലയുടെ വിപുലീകരണം സാധ്യമാകുമെന്നും സ്ട്രാറ്റജി വിഭാവനം ചെയ്യുന്നു.
ഡിജിറ്റല്‍ പ്രോഡക്ട് പാസ്‌പോര്‍ട്ട്
ഉപഭോക്താക്കള്‍ക്ക് വാങ്ങുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ച് അറിഞ്ഞ് തീരുമാനമെടുക്കുന്നതിന് പുതിയ ഡിജിറ്റല്‍ പ്രോഡക്ട് പാസ്‌പോര്‍ട്ട് അവതരിപ്പിക്കാനും സര്‍ക്കുലര്‍ ഇക്കണോമി സ്ട്രാറ്റെജിയില്‍ പദ്ധതിയുണ്ട്.
തുണിത്തരങ്ങള്‍, ഫര്‍ണിച്ചറുകള്‍, ടയറുകള്‍, ബെഡുകള്‍ എന്നിവയിലാകും ആദ്യം ഡിജിറ്റല്‍ പ്രോഡക്ട് പാസ്‌പോര്‍ട്ട് ശ്രദ്ധ കേന്ദ്രീകരിക്കുക. ഉല്‍പ്പന്നത്തിന്റെ സുസ്ഥിരത, സര്‍ക്കുലാരിറ്റി, നിയന്ത്രണ അനുസരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ പാസ്പോര്‍ട്ടിലുണ്ടാകും.
നിര്‍മ്മാണ മേഖലയ്ക്ക് സര്‍ക്കുലാരിറ്റി റോഡ്മാപ്പ്
ഈ വര്‍ഷം നിര്‍മ്മാണ മേഖലയ്ക്കുള്ള ഒരു സര്‍ക്കുലാരിറ്റി റോഡ്മാപ്പ് പ്രസിദ്ധീകരിക്കുമെന്നും സ്ട്രാറ്റെജി വെളിപ്പെടുത്തുന്നു. സര്‍ക്കുലര്‍ രീതികള്‍ ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാരും നിര്‍മ്മാണ വ്യവസായവും തമ്മിലുള്ള സെക്ടറല്‍ കോംപാക്റ്റ് പങ്കാളിത്തവും രേഖ അംഗീകരിക്കുന്നു.
ഭക്ഷ്യ മാലിന്യം 50% കുറയ്ക്കും
2030 ആകുമ്പോഴേക്കും ഭക്ഷ്യ മാലിന്യം 50% കുറയ്ക്കുക എന്നതാണ് ഭക്ഷ്യ മാലിന്യ പ്രതിരോധ തന്ത്രത്തിന്റെ ലക്ഷ്യം.സുസ്ഥിര ബയോമാസ് ഉപയോഗത്തെ പിന്തുണയ്ക്കുന്നതിനായി ഒരു പുതിയ ദേശീയ ജൈവ സാമ്പത്തിക തന്ത്രവും ഭക്ഷ്യ മാലിന്യ പ്രതിരോധ മാര്‍ഗ്ഗരേഖയും ഈ വര്‍ഷം പ്രസിദ്ധീകരിക്കും.
റീട്ടെയില്‍ മേഖലയെ സംബന്ധിച്ചിടത്തോളം അടുത്ത വര്‍ഷം മുതല്‍ ഭക്ഷ്യ സേവനങ്ങളില്‍ സ്വന്തം കണ്ടെയ്നര്‍ ഓപ്ഷനുകള്‍ വരും.കൂടാതെ റിപ്പയറിംഗ്, റീ യൂസ്, വേയ്സ്റ്റ് പ്രിവെന്‍ഷന്‍ എന്നിവയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുമെന്ന് സ്ട്രാറ്റെജി വാഗ്ദാനം ചെയ്യുന്നു.
പാക്കേജിംഗ് വേസ്റ്റ് റഗുലേഷന്‍
ഇ യു പാക്കേജിംഗ്, പാക്കേജിംഗ് വേസ്റ്റ് റഗുലേഷന്‍ എന്നിവ നടപ്പിലാക്കും. 2030 ആകുമ്പോഴേക്കും പാക്കേജിംഗ് മാലിന്യത്തില്‍ 5% കുറവും 2029 ആകുമ്പോഴേക്കും 90% പ്ലാസ്റ്റിക് കുപ്പി ശേഖരണവുമാണ് ഇതിലൂടെ ഉന്നമിടുന്നത്.
പ്രത്യേക ടെക്സ്‌റ്റൈല്‍ കളക്ഷന്‍ 2030ഓടെ
2030 ആകുമ്പോഴേക്കും രാജ്യവ്യാപകമായി പ്രത്യേക ടെക്സ്‌റ്റൈല്‍ കളക്ഷന്‍ നടപ്പിലാക്കാന്‍ സര്‍ക്കുലര്‍ ടെക്സ്റ്റൈല്‍സിനെക്കുറിച്ചുള്ള ദേശീയ നയവും മാര്‍ഗ്ഗരേഖയും വിഭാവനം ചെയ്യുന്നു. ഈ വര്‍ഷം ഈ നയം അവതരിപ്പിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us