അയർലണ്ടിൽ വാഹന ഇൻഷുറൻസിന് ഇനി ഡ്രൈവർ നമ്പർ നിർബന്ധം

New Update
Vxfvhn

അയര്‍ലണ്ടില്‍ പുതിയ വാഹന ഇന്‍ഷുറന്‍സ് എടുക്കാനും, നിലവിലെ ഇന്‍ഷുറന്‍സ് പുതുക്കാനും ഇനി ഡ്രൈവര്‍ നമ്പര്‍ നിര്‍ബന്ധം. മാര്‍ച്ച് 31 മുതല്‍ പുതിയ നിയമം നിലവില്‍ വന്നതായി അധികൃതര്‍ വ്യക്തമാക്കി. ഡ്രൈവര്‍ നമ്പര്‍ കാണിക്കാതെ ഇന്‍ഷുറന്‍സ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഇനി മുതല്‍ നിയമ നടപടി ഉണ്ടാകുകയും ചെയ്യും.

Advertisment

രാജ്യത്തെ 2 മില്യണിലധികം ഡ്രൈവര്‍ നമ്പറുകള്‍ ഇതിനോടകം ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ ഉടന്‍ തന്നെ ഐറിഷ് മോട്ടോർ ഇൻഷുറൻസ് ഡാറ്റബസ് (IMID) സംവിധാനത്തിലേയ്ക്ക് ചേര്‍ക്കും. ഡാറ്റാ ബേസില്‍ നിന്നും ഗാര്‍ഡ പോലുള്ള നിയമപാലന സംവിധാനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാന്‍ കഴിയുമെന്നതിനാല്‍, ഇന്‍ഷുറന്‍സ് ഇല്ലാതെ റോഡിലിറക്കുന്ന വാഹനങ്ങള്‍ക്ക് നേരെ നടപടിയെടുക്കാന്‍ എളുപ്പമാകും.

ലൈസന്‍സുള്ള എല്ലാവര്‍ക്കും വ്യക്തിഗതമായ ഡ്രൈവര്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഇത് ജീവിതകാലം മുഴുനും ഒന്ന് തന്നെയായിരിക്കും. ലൈസന്‍സ് പുതുക്കിയാലോ, വാഹനം മാറ്റിയാലോ, പോളിസി പുതുക്കിയാലോ ഒന്നും തന്നെ ഈ നമ്പര്‍ മാറില്ല. എല്ലാ ലൈസന്‍സുകളുടെയും സെക്ഷന്‍ 4(d)-യിലാണ് ഈ നമ്പറുള്ളത്.

Advertisment