ഡബ്ലിനിൽ അപേക്ഷകർക്ക് പകരം ഡ്രൈവിംഗ് ടെസ്റ്റ് എഴുതിക്കൊടുക്കാൻ ശ്രമിച്ച പരിശീലകൻ പിടിയിൽ

New Update
Uggg

ലേണര്‍ പെര്‍മിറ്റ് ലഭിക്കാനുള്ള ടെസ്റ്റില്‍, അപേക്ഷകര്‍ക്ക് പകരമായി ടെസ്റ്റ് എഴുതിക്കൊടുക്കാന്‍ ശ്രമം നടത്തിയ ഡ്രൈവിങ് പരിശീലകന്‍ പിടിയില്‍. ഡബ്ലിനിലെ ക്ലോണീ സ്വദേശിയായ ഡാനിയല്‍ ട്രിഫാന്‍ എന്ന 50-കാരനെയാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയത്.

Advertisment

മറ്റൊരാള്‍ക്ക് വേണ്ടി പരീക്ഷയെഴുതാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ക്രിമിനൽ ജസ്റ്റിസ്‌ ആക്ട് 2006 സെക്ഷന്‍ 71 ആണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയത്. ഒന്നിലധികം പേര്‍ക്ക് വേണ്ടി ഇയാള്‍ ഇത്തരത്തില്‍ പരീക്ഷയെഴുതാന്‍ നോക്കിയെന്നും കേസില്‍ പറയുന്നു.

ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു. കേസ് ഇനി സര്‍ക്യൂട്ട് കോടതി പരിഗണിക്കും. വരുമാനമാര്‍ഗ്ഗം ഇല്ലാത്തതിനാല്‍ പ്രതിക്ക് സര്‍ക്കാര്‍ നിയമസഹായം നല്‍കിയിട്ടുണ്ട്.

Advertisment