അയര്‍ലണ്ടില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഡിജിറ്റലാക്കുന്നു,ഇനി ലൈസന്‍സ് മൊബൈല്‍ ഫോണില്‍….

New Update
7654esxdcfvb

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഡിജിറ്റലാകുന്നു. ഈ വര്‍ഷം അവസാനത്തോടെ ഡ്രൈവിംഗ് ലൈസന്‍സ് സ്മാര്‍ട്ട്ഫോണില്‍ എത്തുമെന്നാണ് കരുതുന്നത്.ഈ വര്‍ഷം ആദ്യം മുതല്‍ സര്‍ക്കാരും ഗതാഗത വകുപ്പുദ്യോഗസഥരും ഡിജിറ്റല്‍ സംവിധാനം പരീക്ഷിച്ചുവരികയാണ്.

Advertisment

ഡ്രൈവര്‍മാര്‍ക്ക് പ്ലാസ്റ്റിക് ക്രെഡിറ്റ് കാര്‍ഡ്-സ്റ്റൈലിലുള്ള ലൈസന്‍സിന് അപേക്ഷിക്കാനുള്ള ഓപ്ഷനും തുടരും. ഡിജിറ്റല്‍ ലൈസന്‍സ് ഓപ്ട് ചെയ്യുന്നവര്‍ക്ക് അത് അവരുടെ ഫോണിലെ ഒരു വാലറ്റ് ആപ്പില്‍ സംഭരിക്കാം. ഒറിജിനല്‍ ഫിസിക്കല്‍ ലൈസന്‍സ് വീട്ടില്‍ തന്നെ സൂക്ഷിക്കാനുമാകും.

അയര്‍ലണ്ടില്‍, ഗാര്‍ഡയുടെ ആവശ്യപ്രകാരം ലൈസന്‍സ് കാണിക്കാനാകാത്തത് കുറ്റകരമാണ്. അങ്ങനെ വന്നാല്‍ 10 ദിവസത്തിനകം ലൈസന്‍സ് ഗാര്‍ഡ സ്റ്റേഷനില്‍ ഹാജരാക്കണം.

ഫെബ്രുവരിയില്‍, ഫ്രാന്‍സ് രാജ്യത്ത് ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് സിസ്റ്റം പ്രഖ്യാപിച്ചിരുന്നു. ഫ്രാന്‍സിന്റെ ഐഡന്റിറ്റെ ആപ്പ് ഉപയോഗിച്ചാണ് വെര്‍ച്വല്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നടപ്പാക്കിയത്. ഇതാണ് ഇവിടേയും സംവിധാനം ഡിജിറ്റലാക്കുന്നതിന് പ്രചോദനമായത്.

driving licence
Advertisment