New Update
/sathyam/media/media_files/2025/05/07/cbrkP4bTOQi9h9NYKb6n.jpg)
ഡബ്ലിനിലെ ഫിൻഗ്ലാസിൽ സ്ഫോടക വസ്തുക്കളുമായി പോകുകയായിരുന്ന ഡ്രോൺ വീട്ടിൽ ഇടിച്ചു കയറി. ഞായറാഴ്ച പുലർച്ചെയാണ് ഗ്ലെന്റ്റീസ് പാർക്ക് പ്രദേശത്തെ ഒരു വീട്ടിൽ സംഭവം നടന്നത്. തുടർന്ന് സ്ഥലത്തെത്തിയ ഗാർഡ സുരക്ഷയുടെ ഭാഗമായി ഇവിടെ ഏതാനും വീടുകൾ ഒഴിപ്പിച്ചു. സൈന്യത്തിന്റെ എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ സംഘം എത്തിയാണ് സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയത്.
Advertisment
അതേസമയം പ്രദേശത്തു താമസിക്കുന്ന ഒരു കുറ്റവാളിയുടെ വീട് ലക്ഷ്യമാക്കിയാണ് ഡ്രോൺ പറത്തിവിട്ടത് എന്നാണ് ഗാർഡ സംശയിക്കുന്നത്. എന്നാൽ ഇതുമായി ബന്ധമില്ലാത്ത മറ്റൊരു വീട്ടിൽ ഡ്രോൺ ചെന്ന് ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us