ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/01/18/K1H432KjNeKP5nPYyBs7.jpg)
ലിമറിക്ക്, കാർലോ കൗണ്ടികളിൽ നിന്നായി 740,000 യൂറോ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത് ഗാർഡ.
Advertisment
ചൊവ്വാഴ്ച ന്യൂകാസ്‌ലെ കാർറൈഗ്കെറിലുള്ള ഒരു വീട്ടിൽ നടന്ന പരിശോധനയിൽ 540,000 യൂറോ വിപണിവില വരുന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
മറ്റൊരു സംഭവത്തിൽ അതേ ദിവസം തന്നെ കാർലോയിലെ ഹാക്കറ്റ്സ്ടൗണിൽ ഉള്ള ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 136,000 യൂറോ വിലവരുന്ന കഞ്ചാവ്, 38,000 യൂറോയുടെ കൊക്കെയ്ൻ, 2,000 യൂറോയുടെ വാലിയം ടാബ്ലറ്റുകൾ,
39,000 യൂറോ വില വരുന്ന വേപ്പർ, വേപ്പർ ലിക്വിഡ്, എന്നിവയ്‌ക്കൊപ്പം 21,750 യൂറോ പണവും കണ്ടെടുത്തു. ഈ സംഭവത്തിൽ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പിടിച്ചെടുത്ത മയക്കുമരുന്നുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. അന്വേഷണം തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us