/sathyam/media/media_files/2026/03/08/c-2026-03-08-05-13-10.jpg)
ഡബ്ലിനിലെ വീറ്റ്ഫീൽഡ് ജയിലിൽ തടവുകാരന് നൽകാനായി എത്തിച്ച ഒരു ജീൻസിനുള്ളിൽ തുന്നിച്ചേർത്ത നിലയിൽ 6,000 യൂറോ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. ജയിലുകളിലേക്ക് നിരോധിത വസ്തുക്കൾ കടത്തുന്നത് തടയുന്നതിനായി ഐറിഷ് പ്രിസൺ സർവീസ് (ഐപിഎസ്) അത്യാധുനിക സാങ്കേതിക വിദ്യകളും കർശനമായ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയതിന്റെ ഫലമായാണ് ഈ കണ്ടെത്തൽ ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.
ഈ ആഴ്ച മാത്രം വീറ്റ്ഫീൽഡ് ജയിലിൽ നടത്തിയ വിവിധ പരിശോധനകളിൽ മൊബൈൽ ഫോണുകളും മയക്കുമരുന്നും ഉൾപ്പെടെ നിരവധി വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമെ, ഒരു തടവുകാരന് തപാലിൽ അയച്ച പാക്കേജിനുള്ളിൽ നിന്ന് വലിയ അളവിൽ മയക്കുമരുന്ന് കണ്ടെത്തിയതായും അധികൃതർ പറഞ്ഞു.
പ്രിസൺ സർവീസ് എസ്‌കോർട്ട് വിഭാഗം നടത്തിയ മറ്റൊരു പരിശോധനയിൽ പൊതുശൗചാലയത്തിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയതായും അധികൃതർ പറഞ്ഞു. ജയിലുകളിൽ നിരോധിത വസ്തുക്കൾ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ സെല്ലുകളിൽ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലും, അപ്രതീക്ഷിതമായും പരിശോധനകൾ നടത്തുന്നുണ്ടെന്നും, ഇതിനായി പരിശീലനം ലഭിച്ച നായ്ക്കളുടെ സഹായം ലഭ്യമാക്കുന്നുണ്ടെന്നും പ്രിസൺ സർവീസ് അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടാനും സംഘടിത കുറ്റകൃത്യങ്ങൾ തടയാനുമായി തങ്ങൾ ഗാർഡയുമായി ചേർന്ന് ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഐറിഷ് പ്രിസൺ സർവീസ് അറിയിച്ചു.
രാജ്യത്തെ ജയിലുകളിൽ ഡ്രോണുകളിലടക്കം മയക്കമുരുന്നുകൾ കടത്തുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us