/sathyam/media/media_files/2025/07/20/vghvvf-2025-07-20-05-29-06.jpg)
ഡബ്ലിൻ എയർപോർട്ടിൽ രാത്രികാല ഫ്ളൈറ്റുകൾ വർദ്ധിപ്പിക്കാൻ അനുമതി. നിലവിൽ രാത്രി 11 മണി മുതൽ രാവിലെ 7 മണി വരെ പരമാവധി 65 വിമാനങ്ങൾക്ക് ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനുമാണ് അനുമതി. ഇത് 98 വരെ വർദ്ധിപ്പിക്കാൻ ഐറിഷ് പ്ലാനിങ് ബോഡിയായ ആൻ കോയമ്മിസിന്ന പ്ലീണല അനുമതി നൽകി. അടുത്ത വർഷം ഏപ്രിൽ 1 മുതൽ ഒരു വർഷക്കാലത്തേയ്ക്കാണ് അനുമതി.
അതേസമയം ചില ഫ്ളൈറ്റുകൾക്ക് ശബ്ദ നിയന്ത്രണ നിർദ്ദേശവും നൽകിയിട്ടുണ്ട്. പരിധിയിൽ കൂടുതൽ ശബ്ദമുണ്ടാക്കുന്ന വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യാൻ അനുവദിക്കില്ല. വിമാനത്താവളത്തിൽ രാത്രികാല സർവീസുകൾ കാരണം ശബ്ദ ശല്യമുണ്ടാകുന്നതായി പ്രദേശവാസികൾ നേരത്തെ പരാതി പറഞ്ഞിരുന്നു.
കൂടുതൽ സർവീസുകൾ അനുവദിച്ചതോടെ വർഷം 35,672 രാത്രികാല വിമാന സർവീസുകൾ നടത്താൻ സാധിക്കും.
രാത്രി 11 മണി മുതൽ രാവിലെ 7 മണി വരെ വിമാനങ്ങൾ നോർത്ത് റൺവേ ഉപയോഗിക്കരുത് എന്ന നിബന്ധന, അർദ്ധരാത്രി മുതൽ രാവിലെ 6 മണി വരെയാക്കി ഇളവ് ചെയ്തിട്ടുമുണ്ട്. അതേസമയം അടിയന്തര ഘട്ടങ്ങൾ, മോശം കാലാവസ്ഥ, സാങ്കേതിക പ്രശ്നങ്ങൾ മുതലായവ ഉണ്ടായാൽ രാത്രിയിലും ഈ റൺവേ ഉപയോഗിക്കാം.