പഴയ കെട്ടിടങ്ങളെ കോസ്റ്റ് റെന്റല്‍ ഹോമുകളാക്കുന്നതിന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍

New Update
Ffc

ഡബ്ലിന്‍: ഉപേക്ഷിക്കപ്പെട്ട പഴയ കെട്ടിടങ്ങളെ അവശ്യ തൊഴിലാളികള്‍ക്കുള്ള കോസ്റ്റ് റെന്റല്‍ ഹോമുകളാക്കുന്നതിന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പദ്ധതി വരുന്നു.ഡബ്ലിന്‍ മേയര്‍ മേയര്‍ റേ മക് ആദമാണ് കൗണ്‍സിലിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

Advertisment

ഗാര്‍ഡകള്‍, അധ്യാപകര്‍,നഴ്‌സുമാര്‍ എന്നിവര്‍ക്കൊപ്പം സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരെപ്പോലുള്ള പ്രൊഫഷണലുകളെയും മുഖ്യധാരാ തൊഴിലാളികളായി കണക്കാക്കാന്‍ ആഗ്രഹിക്കുന്നതായും മേയര്‍ വെളിപ്പെടുത്തി.ഇതിനെക്കുറിച്ച് ഭവന വകുപ്പുമായും തദ്ദേശ സ്വയംഭരണ വകുപ്പുമായും ചര്‍ച്ച നടത്തുമെന്നും മേയര്‍ പറഞ്ഞു.

റി സോണ്‍ഡ് ലാന്റില്‍ 2032വരെ 25,000 ഭവന യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചതിനെ തുടര്‍ന്നാണ് മേയറുടെ ഈ പ്രഖ്യാപനം വന്നത്.നിലവില്‍ സോണ്‍ ചെയ്തിരിക്കുന്ന 49,000 വീടുകള്‍ക്കുള്ള കൗണ്‍സിലിന്റെ പദ്ധതിയുടെ പുറമേയാണിത്.

കൈല്‍മോറിലെയും ഗ്ലാസ്നെവിനിലെയും വ്യാവസായിക എസ്റ്റേറ്റുകളിലാണ് പുതിയ പദ്ധതിയിലെ യൂണിറ്റുകളില്‍ ഭൂരിഭാഗവും നിര്‍മ്മിക്കുക. 13,800 വീടുകളാണ് ഇവിടെ നിര്‍മ്മിക്കുക.

പുനരുജ്ജീവന പരീക്ഷണമെന്ന നിലയിലാണ് മുഖ്യധാരാ തൊഴിലാളികള്‍ക്കായുള്ള പദ്ധതി വരുന്നത്.നോര്‍ത്ത് ഫ്രെഡറിക് സ്ട്രീറ്റിലും മിഡില്‍ ആബി സ്ട്രീറ്റിലുമാകും പദ്ധതി നടപ്പാക്കുന്നത്.നോര്‍ത്ത് ഫ്രെഡറിക് സ്ട്രീറ്റിലാണ് ആദ്യം പദ്ധതി നടപ്പാക്കുക.വിജയിച്ചാല്‍, നഗരമധ്യത്തിലെ മറ്റ് പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് കൗണ്‍സില്‍ പറയുന്നു.പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിനും സ്ട്രീറ്റുകളെ സജീവമാക്കുന്നതുമുള്‍പ്പെടെ ഒഴിഞ്ഞുകിടക്കുന്നതും ഉപയോഗിക്കാത്തതുമായ കെട്ടിടങ്ങളെ കോസ്റ്റ് റെന്റല്‍ ഹോമുകളാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം.

ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ നഗരത്തിലെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന് മക്ആഡം പറഞ്ഞു.ഈ വീടുകള്‍ക്ക് അര്‍ഹതപ്പെട്ട പ്രധാന തൊഴിലാളികള്‍ ആരാണെന്ന് ചിലര്‍ അന്വേഷിക്കുന്നുണ്ട്.നഗരത്തെ ദിവസേന മുന്നോട്ട് കൊണ്ടുപോകുന്ന ഗാര്‍ഡ, നഴ്‌സുമാര്‍, അധ്യാപകര്‍ എന്നിവരെയാണ് പ്രധാനമായും മുഖ്യധാരാ ജീവനക്കാരായി കാണുന്നത്.

കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് വിതരണ ശൃംഖലകള്‍ നിലനിര്‍ത്തുന്നതിനായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജോലി ചെയ്തവരെപ്പെലയുള്ളവരെയും പ്രധാന തൊഴിലാളികളായി കാണണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഫിന ഗേല്‍ കൗണ്‍സിലര്‍ കൂടിയായ മേയര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment