New Update
/sathyam/media/media_files/2025/10/13/vvc-2025-10-13-04-12-18.jpg)
ഡബ്ലിനില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡെറിയിലേയ്ക്കുള്ള വിമാന സര്‍വീസ് 15 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരാരംഭിക്കുന്നു. 2011-ലാണ് രണ്ട് എയര്‍പോര്‍ട്ടുകള്‍ക്കുമിടയിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്.
Advertisment
പൊതുധനകാര്യ വിനിയോഗവകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്‌സ് ആണ് സര്‍വീസ് പുനരാരംഭിക്കാന്‍ നടപടികള്‍ തുടങ്ങിയതായി പാര്‍ലമെന്റിനെ അറിയിച്ചത്. എന്നു മുതലാണ് സര്‍വീസ് പുനരാരംഭിക്കുക എന്ന് മന്ത്രി വ്യക്തമാക്കിയില്ലെങ്കിലും, 2026 അവസാനത്തോടെയാകും നടപടി പ്രാവര്‍ത്തകമാകുക എന്നാണ് റിപ്പോര്‍ട്ട്.