Advertisment

സോനു നിഗാമിനെ വരവേല്‍ക്കാന്‍ ഡബ്ലിന്‍ ഒരുങ്ങുന്നു, ഡിസംബര്‍ 9 ന് ലൈവ് ഷോ

New Update
dublin-live-show-sona-nigam

ഡബ്ലിന്‍: പ്രശസ്ത ഗായകനും പത്മശ്രീ ജേതാവുമായ സോനു നിഗാമിനെ വരവേല്‍ക്കാന്‍ ഡബ്ലിന്‍ ഒരുങ്ങുന്നു. ഡബ്ലിന്‍ സ്പെന്‍സര്‍ ഡോക്കിലെ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഡിസംബര്‍ 9 ശനിയാഴ്ച സോനു നിഗാം ലൈവ് ഷോയുമായി എത്തുന്നത്.

ശ്രദ്ധേയമായ വൈദഗ്ധ്യത്തിനും സമാനതകളില്ലാത്ത സ്വരമാധുര്യത്തിലും സംഗീതലോകം ഏറെ ഇഷ്ടപ്പെടുന്ന സോനു നിഗം, കാലാതീതമായ മെലഡികളുടെയും ചാര്‍ട്ട്-ടോപ്പിംഗ് ഹിറ്റുകളുടെയും ഒരു ശേഖരവുമായായിരിക്കും ഡബ്‌ളിനിലെത്തുക എന്ന പ്രതീക്ഷയിലാണ് കലാസ്വാദകര്‍.

ആരാധകരെ വിസ്മയിപ്പിക്കുന്ന ഊര്‍ജ്ജസ്വലവും അവിസ്മരണീയവുമായ സോനു നിഗാം ദിനത്തിന് വേണ്ടി ,കാത്തിരിക്കുകയാണ് അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍.രണ്ടായിരത്തിലധികം പേര്‍ക്ക് ഇരിക്കാവുന്ന വലിയ ഓഡിറ്റോറിയമാണ് ഇവിടെയുള്ളത്. ബറൈറ് എ എം ജെ എന്റർറ്റൈൻമെൻറ്സ് ആണ് പരിപാടിയുടെ സംഘാടകര്‍

#son nigam #live show
Advertisment