ഏറ്റവും ഗതാഗതക്കുരുക്ക് നിറഞ്ഞ ലോകത്തെ മൂന്നാമത്തെ നഗരമായി ഡബ്ലിൻ; രണ്ടാം സ്ഥാനം ബെംഗളൂരുവിന്

New Update
C

ലോകത്ത് ഏറ്റവുമധികം ഗതാഗതക്കുരുക്ക് നിറഞ്ഞ മൂന്നാമത്തെ നഗരവും, വാഹനങ്ങള്‍ ഏറ്റവും മെല്ലെ നീങ്ങുന്ന ആറാമത്തെ നഗരവുമായി അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിന്‍. ഡച്ച് കമ്പനിയായ ടോം ടോം ട്രാഫിക് ഇന്‍ഡക്‌സിന്റെ 2025-ലെ റിപ്പോര്‍ട്ട് പ്രകാരം 191 മണിക്കൂറുകള്‍, അഥവാ ഏകദേശം എട്ട് ദിവസമാണ് കഴിഞ്ഞ വര്‍ഷം ഡബ്ലിന്‍കാര്‍ക്ക് ഗതാഗതക്കുരുക്കകളില്‍ നഷ്ടമായത്. നഗരത്തിലൂടെ ഒരു കിലോമീറ്റര്‍ കടന്നുപോകാനാവശ്യം ശരാശരി മൂന്ന് മിനിറ്റും 27 സെക്കന്റുമാണെന്നും, ഡിസംബര്‍ 11 ആയിരുന്നു ഏറ്റവും തിരക്കേറിയ ദിനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Advertisment

പട്ടികയില്‍ മെക്‌സിക്കന്‍ തലസ്ഥാനനഗരമായ മെക്‌സിക്കോ സിറ്റിയാണ് ഒന്നാമത്. ഇന്ത്യന്‍ നഗരമായ ബെംഗളൂരുവാണ് രണ്ടാമത്. നാലാമത് പോളിഷ് നഗരമായ ലോഡ്‌സും, അഞ്ചാമത് മറ്റൊരു ഇന്ത്യന്‍ നഗരമായ പുണെയുമാണ്.

വേഗത മാത്രം കണക്കാക്കിയല്ല, ഫ്‌ളോ കൂടി കണക്കാക്കിയാണ് ഗതാഗതക്കുരുക്ക് നിശ്ചയിക്കുന്നത് എന്ന വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, 2024-നെ അപേക്ഷിച്ച് 2025-ല്‍ ഡബ്ലിനിലെ ഗതാഗതക്കുരുക്ക് 1.7% വര്‍ദ്ധിച്ച് ശരാശരി 72.9% ആയെന്നാണ് പറയുന്നത്. രാജ്യത്തെ മറ്റൊരു പ്രധാന നഗരമായ കോര്‍ക്കിലെ ഗതാഗതക്കുരുക്ക്, കഴിഞ്ഞ വര്‍ഷം തിരക്കേറിയ സമയങ്ങളില്‍ ശരാശരി മണിക്കൂറില്‍ പരമാവധി 21.1 കി.മീ മാത്രം യാത്ര ചെയ്യാമെന്ന തരത്തിലാണ്. 2024-നെ അപേക്ഷിച്ച് യാത്ര ചെയ്യാവുന്ന സമയം മണിക്കൂറില്‍ 1 കി.മീ കൂടി കുറഞ്ഞു. ലിമറിക്കില്‍ ഇത് മണിക്കൂറില്‍ 28.6 കി.മീ ആണ്.

Advertisment