New Update
/sathyam/media/media_files/2025/03/27/Ux9HiEEH6hLS5b48HnmI.jpg)
ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നോമ്പ്കാല ധ്യനം മാർച്ച് 28 വെള്ളിയാഴ്ച ആരംഭിക്കും. 2025 മാർച്ച് 28, 29, 30 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് ഈ വർഷത്തെ ധ്യാനം നടക്കുക.
വെള്ളിയാഴ്ച് വൈകിട്ട് അഞ്ചുമുതൽ ഒൻപത് വരെയും ശനിയാഴ്ച് ഉച്ചക്ക് പന്ത്രണ്ട് മുതൽ വൈകിട്ട് ഒൻപത് വരെയും ഞായറാഴ്ച് ഉച്ചയ്ക്ക് 12:30 മുതൽ നാലുവരെയുമാണ് ധ്യാനം നടക്കുക. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുർബാനയ്ക്കും, ആരാധനക്കും, വചന പ്രഘോഷണത്തിനുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
ദിവ്യകാരുണ്യ അനുഭവ നോമ്പ്കാല ധ്യാനം നയിക്കുന്നത് അമേരിക്കയിലെ മരിയൻ ടി. വി. യുടെ ചെയർമാനും എക്സിക്കൂട്ടീവ് ഡയറക്ടറുമായ ബ്ര. പി. ഡി. ഡൊമിനിക്കാണ്. അമേരിക്കയിലെ ഫിലോഡൽഫിയായിൽ നിന്നുള്ള ബ്ര. പി. ഡി. ഡൊമനിക് ക്യൂൻ മേരി മിനിസ്ട്രി, മറിയൻ യൂക്രിസ്റ്റിക് മിനിസ്ടി എന്നിവയുടേയും ചെയർമാനാണ്.
ഡബ്ലിനിൽ എത്തിച്ചേർന്ന ബ്ര. പി.ഡി. ഡൊമിനിക്കിനെ അയർലണ്ട് സീറൊ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും, ഡബ്ലിൻ സീറോ മലബാർ സഭയുടെ ട്രസ്റ്റി സെക്രട്ടറി ജിമ്മി ആൻ്റണി. നാഷണൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റി ബിനോയ് ജോസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ധ്യാന ദിവസങ്ങളിൽ ഡബ്ലിനിലെ മറ്റു കുർബാന സെൻ്ററുകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.
പരിശുദ്ധ കുർബാനയെ ആഴത്തിൽ മ:നസ്സിലാക്കുവാനും അനുഭവ പൂർണ്ണമായ ബലിയർപ്പണത്തിലൂടെ ജീവിതത്തിലെ എല്ലാ പ്രശനങ്ങൾക്കും പരിഹാരം കാണുവാനും ദൈവം ഒരുക്കിയ ഈ നോമ്പുകാല ദിവ്യകാരുണ്യാനുഭവ നവീകരണ ധ്യാനത്തിലേയ്ക്ക് ഏവരേയും ഒരിക്കൽകൂടി സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു