അയർലണ്ടിലെ ഏറ്റവും നല്ല പിസ അവാർഡ് ഡബ്ലിനിലെ റസ്റ്റ്റന്റിന്

New Update
Ccfgfc

അയർലണ്ടിലെ ഏറ്റവും നല്ല പിസയ്ക്കുള്ള അവാർഡ് ഡബ്ലിനിലെ ലിറ്റലെ പിഗ് റസ്റ്റ്റന്റിന്. സ്പെയിനിലെ മാഡ്രിഡിൽ നടന്ന ടോപ് 50 പിസ്സ യൂറോപ്പ് അവാർഡ്സിൽ ആണ് ഡബ്ലിൻ പവർസ്കോർട്ട് ടൌൺഹൌസ് സെന്ററിൽ സ്ഥിതി ചെയ്യുന്ന ലിറ്റലെ പിഗ് റസ്റ്റ്റന്റ് നേട്ടം കരസ്ഥമാക്കിയത്. തുടർച്ചയായി മൂന്നാം തവണയാണ് അയർലണ്ടിലെ ബെസ്റ്റ് പിസ അവാർഡിന് റസ്റ്റ്റന്റ് അർഹമാകുന്നത്.

Advertisment

യൂറോപ്പിലെ ബെസ്റ്റ് പിസകളിൽ 16-ആം സ്ഥാനവും ലിറ്റലെ പിഗ് നേടിയിട്ടുണ്ട്. ഇതോടെ സെപ്റ്റംബറിൽ ഇറ്റലിയിലെ നേപ്പിൾസിൽ നടക്കുന്ന വേൾഡ് പിസ്സ ചാമ്പ്യൻഷിപ്പിലും ലിറ്റലെ പിഗ് പങ്കെടുക്കും.

ഇറ്റാലിയൻ ഫുഡ്‌ ക്രിട്ടിക്സ് ആയ ബാർബര ഗുവേറ, ലൂസിയാണോ പിഗ്നടരോ, ആൽബർട്ട് സപേരെ എന്നിവരുടെ നേതൃത്വത്തിലാണ് 2017 മുതൽ പ്രശസ്തമായ അവാർഡ് നൽകിവരുന്നത്. വർഷം തോറും രഹസ്യമായി 2,000 ഇൻസ്‌പെക്ടർമാർ ആണ് വിജയികളെ തീരുമാനിക്കാനായി യൂറോപ്പിലെ വിവിധ പിസകൾ പരിശോധിക്കുന്നത്.