ഡബ്ലിനിൽ കത്തിക്കുത്ത്: മൂന്ന് പേർക്ക് പരിക്ക്, ഒരാൾ അറസ്റ്റിൽ

New Update
Tyhbn

ഡബ്ലിന്‍ നഗരത്തെ ഞെട്ടിച്ചുകൊണ്ട് സ്റ്റോണിബാറ്ററില്‍ ഇന്നലെ ഉണ്ടായ കത്തിക്കുത്തില്‍ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഗാര്‍ഡ അറിയിച്ചു.

Advertisment

25 നും 45 നും ഇടയില്‍ പ്രായമുള്ള മൂന്നു പേരാണ് 30 കാരന്‍റെ ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു സംഭവം.

നഗരത്തിലെ വിവിധ ഇടങ്ങളിലെ റെസിഡെന്‍ഷ്യല്‍ ഏരിയയില്‍ വച്ച് ആണ് ആക്രമണം നടന്നത്. ഓക്സ്മാൻടൗൺ റോഡിലും നിയല്‍ സ്ട്രീറ്റിലും വച്ച് ഇവർക്ക് കുത്തേറ്റു. പരിക്കേറ്റവരെ ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു പേരുടെ പരിക്കുകൾ ഗുരുതരമായിരുന്നെങ്കിലും ജീവന് അപകടമില്ലെന്നാണ് റിപ്പോർട്ട്. മൂന്നാമത്തെ ആള്‍ക്ക് നിസ്സാര പരിക്കുകളാണ് ഉള്ളത്.

സംഭവത്തിൽ അറസ്റ്റ് ചെയ്ത യുവാവ് ക്രിമിനൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 4 പ്രകാരം ഡബ്ലിനിലെ ഗാര്‍ഡ സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ വ്യക്തമാക്കി. സ്റ്റോണിബാറ്റർ മേഖലയിൽ ചില റോഡുകള്‍ സുരക്ഷാ പരിശോധനയ്ക്ക് വേണ്ടി താത്കാലികമായി അടച്ചിരുന്നുവെങ്കിലും, ഇപ്പോൾ ഗതാഗതത്തിന് തുറന്ന്‍ കൊടുത്തതായി അധികൃതർ അറിയിച്ചു.

Advertisment