Advertisment

ഇ ഇ എച്ച് വി ബാധ : ഡബ്ലിന്‍ മൃഗശാലയിലെ രണ്ടാമത്തെ ആനയും ചെരിഞ്ഞു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bbb6666666666666666666667

ഡബ്ലിന്‍ മൃഗശാലയില്‍ വൈറസ് രോഗബാധ സ്ഥിരീകരിച്ച രണ്ടാമത്തെ ആനയും ചെരിഞ്ഞു.ജൂലൈ ഒന്നിന് വൈറസ് ബാധ മൂലം എട്ട് വയസ്സുള്ള ആവണി എന്ന ആന ചെരിഞ്ഞിരുന്നു.ഏഴു വയസ്സുള്ള സിന്‍ഡയാണ് ചികിത്സയ്ക്കിടെ ചെരിഞ്ഞതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

Advertisment

അയര്‍ലണ്ടിന്റെ വെറ്ററിനറി ടീമും അന്താരാഷ്ട്ര വിദഗ്ധരും 24 മണിക്കൂറും പരിചരിച്ചിട്ടും സിന്‍ഡയെ രക്ഷിക്കാനായില്ലെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.അയര്‍ലണ്ട് -യു കെ സര്‍ക്കാരുകളും അന്‍ ഗാര്‍ഡയും ബ്രിട്ടീഷ് മൃഗശാലയും ചേര്‍ന്ന് എല്ലാ ശ്രമങ്ങളും നടത്തി.എന്നിട്ടും സിന്‍ഡയുടെ നില വഷളായി.

ആന്റിബോഡി നല്‍കി അണുബാധയെ ചെറുക്കാനായി യു കെയില്‍ നിന്നും സുപ്രധാന രക്ത ഉല്‍പ്പന്നങ്ങളും ചെസ്റ്റര്‍ മൃഗശാലയില്‍ നിന്ന് മറ്റ് അവശ്യ സാധനങ്ങളും അടിയന്തിരമായി എത്തിച്ചിരുന്നു.’എന്നാല്‍ അവയൊന്നും സിന്‍ഡയുടെ ജീവന്‍ രക്ഷിക്കാനുതകിയില്ല’.

ആനയെ പരിചരിക്കുന്നതില്‍ നല്‍കിയ നിസ്വാര്‍ത്ഥമായ പിന്തുണക്ക് ചെസ്റ്റര്‍ മൃഗശാലയോട് ഡബ്ലിന്‍ മൃഗശാല അധികൃതര്‍ നന്ദി അറിയിച്ചു.ഡബ്ലിന്‍ തുറമുഖത്ത് നിന്ന് മൃഗശാലയിലേക്ക് രക്ത ഉല്‍പ്പന്നങ്ങളെത്തിച്ച അന്‍ ഗാര്‍ഡയ്ക്കും പ്രത്യേകമായി നന്ദി പറഞ്ഞു.

അന്താരാഷ്ട്ര വെറ്ററിനറി സമൂഹവും ആത്മാര്‍ത്ഥമായ പിന്തുണ നല്‍കിയിരുന്നു.രാജ്യത്തെമ്പാടുമുള്ള ആനപ്രേമികളും സര്‍ക്കാരിനും മൃഗശാലയ്്ക്കും എല്ലാ സഹായവും നല്‍കിയെന്നും അധികൃതര്‍ പറഞ്ഞു.

പ്രവചനാതീതവും മാരകവുമായ വൈറസാണ് ഇ ഇ എച്ച് വിയെന്ന് ഡബ്ലിന്‍ മൃഗശാല അധികൃതര്‍ വിശദീകരിച്ചു. കാട്ടിലും നാട്ടിലുമുള്ള ആനകളെ ഇത് ബാധിക്കാനിടയുണ്ട്. എന്നാല്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കുന്നില്ല.

കൂട്ടത്തിലുള്ള മറ്റ് ആനകള്‍ക്കൊന്നും ഇ ഇ എച്ച്വിയുടെ ലക്ഷണങ്ങളില്ലെന്നും ജീവനക്കാര്‍ അവയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പറയുന്നു.മറ്റ് ആനകള്‍ക്കായി ഇ ഇ എച്ച് വി റസ്പോണ്‍സ് പദ്ധതി നിലനില്‍ക്കുന്നുണ്ടെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു.

ഇ ഇ എച്ച് വിയ്ക്കെതിരെ നിലവില്‍ വാക്സിനേഷനൊന്നുമില്ല. ലോകമെമ്പാടുമുള്ള മൃഗശാലകളും വന്യജീവി ഗവേഷകരും വൈറസ് വികസിപ്പിക്കാന്‍ പരിശ്രമിക്കുകയാണെന്നും മൃഗശാല അധികൃതര്‍ പറഞ്ഞു.

Advertisment