New Update
/sathyam/media/media_files/2025/01/18/K1H432KjNeKP5nPYyBs7.jpg)
കോ മീത്തിൽ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന എട്ട് കാറുകൾ തീവച്ച് നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 10.50-ഓടെ ദുലീകിലെ മെയിൻ സ്ട്രീറ്റി ന് സമീപമായിരുന്നു സംഭവം. ആർക്കും. പരിക്കേറ്റിട്ടില്ല.
Advertisment
ക്രിമിനൽ നാശനഷ്ടമുണ്ടായ സംഭവം എന്ന നിലയിൽ ഇത് അന്വേഷിക്കുകയാണെന്ന് ഗാർഡ പറയുന്നു.
ജനുവരി 2 ന് രാത്രി 10:00 നും 11:15 നും ഇടയിൽ മെയിൻ സ്ട്രീറ്റിന് സമീപമുണ്ടായിരുന്നവരും വീഡിയോ ദൃശ്യങ്ങൾ (ഡാഷ്-ക്യാം ഉൾപ്പെടെ) കൈവശം വച്ചിരിക്കുന്നവരുമായ ആരെങ്കിലും ഉണ്ടെങ്കിൽ ഈ ദൃശ്യങ്ങൾ ഗാർഡയ്ക്ക് അന്വേഷണത്തിൽ സഹായിക്കുന്നതിന് ലഭ്യമാക്കണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്.
സംഭവത്തെ പറ്റി സൂചനയുള്ളവർ 01 801 0600 എന്ന നമ്പറിൽ ആഷ്ബോൺ ഗാർഡ സ്റ്റേഷനുമായോ 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലുമായോ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടാൻ ഗാർഡ അഭ്യർത്ഥിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us