New Update
/sathyam/media/media_files/2025/10/20/garda-2025-10-20-02-49-33.jpg)
ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ വയോധികന് നേരെ ആക്രമണം. വെള്ളിയാഴ്ച പകല്‍ 3.45-ഓടെയാണ് 70-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണം നടന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റെങ്കിലും ഇദ്ദേഹം അപകടനില തരണം ചെയ്തു.
Advertisment
സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, സംഭവത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു. അതേസമയം ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കരുത് എന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി:
ഫിംഗ്ലാസ് ഗാർഡ സ്റ്റേഷൻ – (01) 666 7500
ഗാർഡ കോൺഫിഡന്റിൽ ലൈൻ – 1800 666 111