കാവൻ കൗണ്ടി വാഹനാപകടത്തിൽ വയോധികന്‍ മരിച്ചു; നാലുപേർ ആശുപത്രിയിൽ

New Update
ggfgvuhjuj

കാവൻ കൗണ്ടിയിൽ 80-നു മുകളില്‍ പ്രായമുള്ള ഒരു വയോധികന്‍ റോഡ് അപകടത്തിൽ മരിച്ചു. എൻ55 റോഡിൽ ക്ലെയർബെയ്‌നിൽ ബുധനാഴ്ച പുലർച്ചെ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Advertisment

വയോധികന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു, അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാവൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

മറ്റൊരു കാറിൽ സഞ്ചരിച്ചിരുന്ന നാല് പേർക്ക് ഗുരുതരമല്ലാത്ത പരിക്കുകൾ അനുഭവപ്പെട്ടതിനാൽ അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ അറിയുന്നവര്‍ ക്യാമറ ദൃശ്യങ്ങൾ, ഡാഷ്‌കാം ഉൾപ്പെടെ, കൈമാറണമെന്ന് ഗാര്‍ഡ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കാവൻ ഗാർഡാ സ്റ്റേഷന്‍ (049-4368800), ഗാർഡാ കോൺഫിഡൻഷ്യൽ ലൈൻ (1800 666 111) അല്ലെങ്കിൽ അടുത്തുള്ള ഗാർഡാ സ്റ്റേഷനിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment