/sathyam/media/media_files/2025/02/23/MY2uzyrLDNZAhtaXRIHo.jpg)
സ്ലൈഗോ: ഈസ്‌കിക്ക് സമീപം റാത്ത്ലിയില്‍ വീടിന് തീപിടിച്ച് വൃദ്ധസഹോദരര്‍ക്ക് ദാരുണാന്ത്യം. പാ, സീമസ് കഫെ എന്നിവരാണ് എണ്‍പതാം വയസ്സില്‍ ദാരുണമായി പൊള്ളലേറ്റ് മരിച്ചത്.
കുടുംബവീട്ടില്‍ ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.രാത്രിയിലാണ് തീപിടുത്തമുണ്ടായത്.രാവിലെ 11 മണിയോടെയാണ് ഗാര്‍ഡയും എമര്‍ജെന്‍സി സര്‍വ്വീസുകളെയും വിവരം അറിഞ്ഞത്.സംഭവസ്ഥലത്ത് തന്നെ ഇരുവരും മരിച്ചു. മറ്റാര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇരുവരുടെയും മൃതദേഹങ്ങള്‍ സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് ഗാര്‍ഡ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് ഓടിയെത്തിയ മരുമക്കളും മരുമക്കളും ബന്ധുക്കളും പ്രദേശവാസികളുമെല്ലാം ഞെട്ടിത്തളര്‍ന്നുപോയി.നിരുപദ്രവകാരികളായ ഇരുവര്‍ക്കും ഇങ്ങനെ സംഭവിച്ചത് സഹിക്കാനാകുന്നില്ലെന്ന് അയല്‍ക്കാര്‍ പറയുന്നു. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഇവരെക്കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us