മയോയിൽ തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തിൽ വയോധിക മരിച്ചു

New Update
Bbb

കൗണ്ടി മയോയില്‍ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ വയോധിക മരിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.40-ഓടെ Ballina-യിലെ Ballycastle പ്രദേശത്ത് വച്ചാണ് 70-ലേറെ പ്രായമുള്ള സ്ത്രീയെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഇവരെ ആംബുലന്‍സില്‍ സ്ലൈഗോ ജനറൽ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു.

Advertisment

സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവര്‍ക്ക് മയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ച് ചികിത്സ നല്‍കി

Advertisment