Advertisment

ഹോള്‍സെയില്‍ നിരക്ക് 40 ശതമാനം കുറഞ്ഞിട്ടും അയര്‍ലണ്ടില്‍ വൈദ്യുതി ചാര്‍ജ്ജ് ഉയര്‍ന്നു തന്നെ

New Update
vvcxzsertyu

ഡബ്ലിന്‍ : ഹോള്‍സെയില്‍ വില ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിലും ഡബ്ലിനില്‍ വൈദ്യുതി നിരക്ക് കുറയുന്നില്ല. 33 യൂറോപ്യന്‍ നഗരങ്ങളെടുത്താല്‍ ഉയര്‍ന്ന വൈദ്യുതി ചാര്‍ജ്ജിന്റെ കാര്യത്തില്‍ ഡബ്ലിന് അഞ്ചാം സ്ഥാനമാണുള്ളത്. ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, ഇറ്റലി എന്നീ നഗരങ്ങളാണ് ഡബ്ലിന് മുന്നിലുള്ളത്.

Advertisment

കഴിഞ്ഞ വര്‍ഷം മാര്‍ച്ചുമായി തട്ടിച്ചുനോക്കുമ്പോള്‍ ഹോള്‍ സെയില്‍ വിലയില്‍ 40.3% കുറവാണുണ്ടായതെന്ന് സി എസ് ഒ കണക്കുകള്‍ പറയുന്നു.എന്നിട്ടും വൈദ്യുതി നിരക്ക് കുറയുന്നില്ല.

33 യൂറോപ്യന്‍ നഗരങ്ങളിലെ നാലാമത്തെ ഏറ്റവും വിലയേറിയ നഗരമാണ് ഡബ്ലിനെന്ന് എച്ച് ഇ പിഐ ഡാറ്റ പ്രകാരമുള്ള ഇലക്ട്രിസിറ്റി അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് (ഇ എ ഐ) വിശകലനം ചൂണ്ടിക്കാട്ടുന്നു. നികുതിയുള്‍പ്പടെ 37.72സെന്റാണ് ഇവിടെ കിലോവാട്ട് വൈദ്യുതി വില.ലണ്ടന്‍, പ്രാഗ്, ബെര്‍ലിന്‍ എന്നിവിടങ്ങളിലെ നിരക്കുകളെ അപേക്ഷിച്ച് കുറവാണിത്. എന്നാല്‍ ഇ യു വിലെ ശരാശരി കിലോവാട്ട് വൈദ്യുതിയുടെ നിരക്ക് 24.25 സെന്റാണ്.

2015ലാണ് സി എസ് ഒ സ്ഥിതി വിവര കണക്കുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. അതിന് ശേഷം വൈദ്യുതിക്ക്് ഏറ്റവും ഉയര്‍ന്ന ഹോള്‍സെയില്‍ നിരക്ക് രേഖപ്പെടുത്തിയത് 2022 ഓഗസ്റ്റിലായിരുന്നു. അതിനെ അപേക്ഷിച്ച് 76.6% കുറവാണ് ഇപ്പോഴത്തെ വൈദ്യുതി നിരക്കെന്ന് സി എസ് ഒ വിലയിരുത്തുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഫെബ്രുവരിയെ അപേക്ഷിച്ച് വൈദ്യുതി നിരക്ക് 2.4% കൂട്ടിയിരുന്നു.

ഓസ്ട്രിയന്‍, ഹംഗേറിയന്‍ റെഗുലേറ്റര്‍മാര്‍ പ്രസിദ്ധീകരിച്ച ഗാര്‍ഹിക ഊര്‍ജ്ജ വില സൂചിക (എച്ച് ഇ പി ഐ) യിലെ പ്രതിമാസ ഡാറ്റകളെ അടിസ്ഥാനമാക്കി (ഇ എ ഐ) മാത്രമാണ് ഈ ഗവേഷണം നടത്തിയത്.വൈദ്യുതി ഉപഭോക്താക്കള്‍ക്ക് സര്‍ക്കാരോ സപ്ലയര്‍മാരോ നല്‍കുന്ന വൈദ്യുതി ക്രെഡിറ്റുകളോ മറ്റ് പേയ്‌മെന്റുകളോ ഇതിലുള്‍പ്പെട്ടിട്ടില്ല.

കഴിഞ്ഞ വിന്ററില്‍ ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് 600 യൂറോയുടെ വൈദ്യുതി ക്രെഡിറ്റാണ് ലഭിച്ചത്. ഉപഭോക്താക്കള്‍ക്ക് ഇത് വലിയ ആശ്വാസമാണ് നല്‍കിയത്.അയര്‍ലണ്ടിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വിന്ററില്‍ ബില്ലുകളില്‍ ഈ വര്‍ഷം 450 യൂറോയുടെ ക്രെഡിറ്റ് ലഭിക്കും.150 യൂറോ വീതമുള്ള മൂന്ന് ഗഡുക്കളായാണ് അത് കിട്ടുക.ഇതിലൂടെ വൈദ്യുതി ബില്ലിന്റെ ചെലവ് പകുതിയലധികം (57%) കുറയ്ക്കാന്‍ കഴിയുന്നതായി ഇ എ ഐ പോളിസി അനലിസ്റ്റ് ജാസണ്‍ ഹെര്‍ബര്‍ട്ട് പറയുന്നു.

ഹോള്‍സെയില്‍ നിരക്ക് കുറഞ്ഞിട്ടും വൈദ്യുതി നിരക്ക് ഊര്‍ജ്ജ പ്രതിസന്ധിക്ക് മുമ്പുള്ളതിനേക്കാള്‍ ഇരട്ടിയാണെന്ന് ബോങ്കേഴ്സ് വെബ്സൈറ്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവി ദരാഗ് കാസിഡി പറയുന്നു.ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ 10മുതല്‍ 20%വരെ വില കുറയുന്നതിന് സാധ്യതയുണ്ടെന്ന് ഇദ്ദേഹം വിലയിരുത്തുന്നു.

കഴിഞ്ഞ സെപ്തംബര്‍ മുതല്‍ നോക്കിയാല്‍ രണ്ടു തവണ വൈദ്യുതി നിരക്ക് കുറച്ചിരുന്നു.ഊര്‍ജ്ജ ബില്ലില്‍ ഇതിനകം 20-25% കുറവുണ്ടായിട്ടുണ്ട്. കുറഞ്ഞ നിരക്കുള്ള സപ്ലയര്‍മാരിലേയ്ക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കാവുന്ന സമയമാണിതെന്നും ഇദ്ദേഹം പറയുന്നു.

electricty-charge
Advertisment