/sathyam/media/media_files/2025/12/26/c-2025-12-26-03-48-28.jpg)
അയര്‍ലണ്ടില്‍ വൈദ്യുതിനിരക്കുകള്‍ കുത്തനെ വര്‍ദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സി എസ് ഒ) റിപ്പോര്‍ട്ട്. നവംബര്‍ വരെയുള്ള 12 മാസത്തിനിടെ രാജ്യത്ത് വൈദ്യുതിനിരക്ക് 21.9% ഉയര്‍ന്നതായാണ് സി എസ് ഒയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം ഏറ്റവും ഉയര്‍ന്ന വിലക്കയറ്റം അനുഭവപ്പെട്ട 2022 ഓഗസ്റ്റ് മാസത്തെക്കാള്‍ 70 ശതമാനത്തോളം കുറവാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു.
നവംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഭക്ഷ്യവസ്തുക്കള്‍ക്ക് 3% ആണ് വിലവര്‍ദ്ധിച്ചത്. ഒക്ടോബറിനെ അപേക്ഷിച്ച് ഒരു മാസത്തിനിടെ 0.1 ശതമാനത്തിന്റെ നേരിയ കുറവും സംഭവിച്ചിട്ടുണ്ട്.
പാല്‍ ഉല്‍പ്പന്നങ്ങള്‍ ഒരു വര്‍ഷത്തിനിടെ വില വര്‍ദ്ധിച്ചത് 11.1% ആണ്. മാംസത്തിനും, മാസ ഉല്‍പ്പന്നങ്ങള്‍ക്കും 6.7 ശതമാനം വില കൂടിയപ്പോള്‍, മത്സ്യങ്ങള്‍ക്കും മത്സ്യ ഉല്‍പ്പന്നങ്ങള്‍ക്കും 5.1% ആണ് വില വര്‍ദ്ധിച്ചത്.
അതേസമയം പച്ചക്കറി, അനിമല്‍ ഓയിലുകള്‍, ഫാറ്റ് എന്നിവയ്ക്ക് ഒരു വര്‍ഷത്തിനിടെ 16.2% വില കുറഞ്ഞിട്ടുണ്ട്. പാനീയങ്ങളുടെ വില 5.1% കുറഞ്ഞു.
കെമിക്കലുകള്‍, കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 30.8% വില വര്‍ദ്ധിച്ചപ്പോള്‍, കണ്‍സ്ട്രക്ഷന്‍ ഉല്‍പ്പന്നങ്ങളുടെ ഹോള്‍സെയില്‍ വില ഒരു ശതമാനം വര്‍ദ്ധിച്ചു എന്നും റിപ്പോര്‍ട്ട് പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us