ഡബ്ലിനിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കി ഇത്തിഹാദ് എയര്‍വേയ്‌സ്

New Update
Vgvv

അബുദാബി: യൂറോപ്യന്‍ ശൃംഖല ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഇത്തിഹാദ് എയര്‍വേയ്‌സ്.ഇതിന്റെ ഭാഗമായി അടുത്ത സമ്മറില്‍ ഡബ്ലിനിലേക്കും പ്രാഗിലേക്കും കൂടുതല്‍ സര്‍വീസുകള്‍ വരും.യൂറോപ്പില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ ഓപ്ഷനുകളും ഏഷ്യ, ഓസ്‌ട്രേലിയ, ഇന്ത്യന്‍ മേഖല എന്നിവിടങ്ങളിലേക്കുള്ള കണക്ഷനുകളും ഇതിലൂടെ സാധ്യമാകും. പോയിന്റ് ടു പോയിന്റ്, ട്രാന്‍സ്ഫര്‍ ട്രാഫിക്ക് കണക്റ്റിവിറ്റികള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പുതിയ നീക്കം.

Advertisment

2026 മാര്‍ച്ച് 29 മുതല്‍ ഇത്തിഹാദ് എയര്‍വേയ്‌സ് യൂറോപ്പിലേക്കുള്ള വിമാന സര്‍വീസുകള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കും.അബുദാബിയെ പ്രധാന ഡെസ്റ്റിനേഷനും ഗതാഗത കേന്ദ്രവുമായി മാറ്റാനുള്ള എയര്‍ലൈനിന്റെ ശ്രമം കൂടിയാണിത് വെളിപ്പെടുത്തുന്നത്.

ഇത്തിഹാദിന്റെ ദീര്‍ഘകാല യൂറോപ്യന്‍ ഗേറ്റ്വേയണ് ഡബ്ലിന്‍.2022ല്‍ എയര്‍ലൈനുമായുള്ള 15ാം വാര്‍ഷികം ഇത്തിഹാദ് ആഘോഷിച്ചിരുന്നു.ഡബ്ലിനില്‍ നിന്നും അബുദാബി റൂട്ടില്‍ നോര്‍ത്തേണ്‍ സമ്മര്‍ ഷെഡ്യൂള്‍ വിമാനങ്ങള്‍ ആഴ്ചയില്‍ പത്തില്‍ നിന്ന് 13ആകും.തുടര്‍ന്ന് ഏപ്രില്‍ ആറു മുതല്‍ ഇത് ആഴ്ചയില്‍ 14 സര്‍വ്വീസുകളാകും.യാത്രക്കാര്‍ക്ക് ദിവസേന രണ്ട് സര്‍വീസുകള്‍ ലഭിക്കും.ബോയിംഗ് 777-300ഇ ആര്‍, ബോയിംഗ് 787-9 എയര്‍ക്രാഫ്ട് എന്നിവ സംയോജിപ്പിച്ചായിരിക്കും ഈ സര്‍വീസുകള്‍ നടത്തുക. പ്രീമിയം ക്യാബിന്‍ സേവനവും നിലനിര്‍ത്തും.

Advertisment