/sathyam/media/media_files/2026/02/10/f-2026-02-10-03-08-15.jpg)
ബ്രസല്‍സ്: സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ഇ യു വിസ സംവിധാനം വിശാലമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത ജോലികള്‍ക്കുള്ള 90 ഡേ റൂള്‍ നിയമം നീട്ടി.ഷെങ്കന്‍ വിസയുടെ നിലവിലെ 90 ദിവസത്തെ കാലപരിധി 180 ദിവസമാക്കി. ഈ കാലയളവിനുള്ളില്‍ ഇ യുവില്‍ തുടരാന്‍ ചില നോണ്‍-ഇ യു പ്രൊഫഷണലുകളെ അനുവദിക്കുന്നതിനുള്ള പദ്ധതികളാണ് ജനുവരി 29ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്.
അംഗരാജ്യങ്ങള്‍ക്കിടയില്‍ പതിവായി യാത്ര ചെയ്യുന്ന തിരഞ്ഞെടുത്ത നോണ്‍ ഇ യു പൗരന്മാര്‍ക്കാണ് ഈ വിപുലീകരണം ഗുണകരമാവുക. ടൂറിംഗ് ആര്‍ട്ടിസ്റ്റുകള്‍, കായിക അത്ലെറ്റുകള്‍, ക്രോസ് ബോര്‍ഡര്‍ പ്രോജക്ടുകളിലെ വിദഗ്ധര്‍, ഇ യു ഉദ്യോഗസ്ഥര്‍, ഇ യു ബിസിനസുകള്‍ക്ക് സര്‍വ്വീസ് നല്‍കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിങ്ങനെ ആറ് കാറ്റഗരിയില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് ഈ പുതിയ പ്രഖ്യാപനത്തിന്റെ ആനുകൂല്യം ലഭിക്കും.ഈ പ്രൊഫഷണലുകള്‍ക്ക് ദീര്‍ഘകാല വിസയോ താമസാനുമതിയോ ഇല്ലാതെ കൂടുതല്‍ സമയം താമസിക്കാന്‍ പുതിയ മാറ്റം അര്‍ഹത നല്‍കും.ഈ വിഭാഗങ്ങള്‍ക്ക് അംഗരാജ്യങ്ങളിലൂടെയുള്ള പതിവ് യാത്ര അനിവാര്യമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
വിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിസ പ്രവേശനം ലളിതമാക്കുന്നതാണ് ഈ പ്രഖ്യാപനം.യാത്രകള്‍ സുഗമമാക്കാനും സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ശക്തമാക്കുന്നതിനുമാണ് പുതിയ പ്രഖ്യാപനത്തിലൂടെ ഇയു കമ്മീഷന്‍ ലക്ഷ്യമിടുന്നത്.അന്താരാഷ്ട്ര പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും യൂണിയനിലുടനീളം സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും വിദഗ്ധ പ്രൊഫഷണലുകള്‍ക്കായി വിസ നടപടിക്രമങ്ങള്‍ ലളിതവും വേഗതയേറിയതുമാക്കണമെന്ന് കമ്മീഷന്‍ അംഗ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കുറച്ച് രേഖകളുമായി ഡിജിറ്റൈസ് ചെയ്ത അപേക്ഷകള്‍,കുറഞ്ഞ പ്രോസസ്സിംഗ് സമയം,പഠനത്തില്‍ നിന്നോ ഗവേഷണത്തില്‍ നിന്നോ ജോലിയിലേക്കുള്ള എളുപ്പത്തിലുള്ള മാറ്റം,ഇ യുവിനുള്ളില്‍ മെച്ചപ്പെട്ട മൊബിലിറ്റി,സുരക്ഷയും നിയമപരമായ വ്യക്തതയും എന്നിവയൊക്കെയാണ് പ്രഖ്യാപനത്തിലൂടെ ഉറപ്പാക്കുന്നത്.
ഇതിനായി സുരക്ഷ നിലനിര്‍ത്തിക്കൊണ്ട് യാത്രക്കാര്‍ക്ക് നിയമപരമായ വ്യക്തത ഉറപ്പാക്കാന്‍ അംഗരാജ്യങ്ങളുമായി കമ്മീഷന്റെ ഏകോപനമുണ്ടാകും.ഷെങ്കന്‍ നിയമങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരക നല്‍കുന്നതിനായി ചില മൂന്നാം രാജ്യ പൗരന്മാരെ വ്യക്തിഗത സംസ്ഥാനങ്ങളില്‍ 90 ദിവസത്തില്‍ കൂടുതല്‍ താമസിക്കാന്‍ അനുവദിക്കുന്ന ഉഭയകക്ഷി കരാറുകളും കമ്മീഷന്‍ അവലോകനം ചെയ്യും.
വിസ സ്ട്രാറ്റെജി കൂടുതല്‍ വിശാലമാക്കും.വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ എന്നിവര്‍ക്ക് പുതിയ നിയമങ്ങള്‍,സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്കും നൂതന സംരംഭകര്‍ക്കും വേണ്ടിയുള്ള നിയമ ചട്ടക്കൂട്,സുരക്ഷയെ അടിസ്ഥാനമാക്കി മൂന്നാം രാജ്യങ്ങള്‍ക്കുള്ള വിസ രഹിത ആക്‌സസിന്റെ അവലോകനം എന്നിവയും ഇയു കമ്മീഷന്റെ മുന്നിലുണ്ട്.
ആദ്യം സുരക്ഷ : പുതിയ സാങ്കേതികവിദ്യകളും വിസ രഹിത ഭരണകൂടങ്ങളുടെ ശക്തമായ നിരീക്ഷണവും നിയമവിരുദ്ധ കുടിയേറ്റം, ഭീകരത, രേഖാ തട്ടിപ്പ് എന്നിവ തടയുന്നതിന് പുതിയ ഇ യു വിസ സംവിധാനം ലക്ഷ്യമിടും.
ഇ യു കമ്മീഷന്‍ സ്ട്രാറ്റെജി ലക്ഷ്യമിടുന്നത്....
മികച്ച വിസ മാനേജ്മെന്റ്: ഡിജിറ്റല്‍ വിസകളും സുരക്ഷിത ഓണ്‍ലൈന്‍ അംഗീകാരങ്ങളും സ്റ്റിക്കറുകളെ മാറ്റിസ്ഥാപിക്കും. ഇ ഇ എസ്, ഇ ടി ഐ എ എസ്, യുറോഡാക്, വിസ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങിയ ഇ യു ഐടി സംവിധാനങ്ങള്‍ പരിശോധനകള്‍ കര്‍ശനവും കാര്യക്ഷമവുമാക്കും.
സാമ്പത്തിക വളര്‍ച്ച: ലളിതവല്‍ക്കരിച്ച വിസകളും ദൈര്‍ഘ്യമേറിയ മള്‍ട്ടിപ്പിള്‍-എന്‍ട്രി പെര്‍മിറ്റുകളും വിനോദസഞ്ചാരികളെയും വിദ്യാര്‍ത്ഥികളെയും ബിസിനസ്സ് സഞ്ചാരികളെയും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും ആകര്‍ഷിക്കുന്നതിലൂടെയുള്ള സാമ്പത്തിക വളര്‍ച്ച.
പ്രതിഭകളെ ആകര്‍ഷിക്കല്‍ : യൂറോപ്യന്‍ ടാലന്റ് പൂള്‍ പോലെയുള്ള സംരംഭങ്ങളുടെ പിന്തുണയോടെ, വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കും വേഗതയേറിയതും ഏകോപിതവുമായ നടപടിക്രമങ്ങളുണ്ടാകും.ഇത് സ്റ്റാര്‍ട്ടപ്പുകളെയും നവീകരണ പരിസ്ഥിതി വ്യവസ്ഥകളെയും സഹായിക്കും.
അംഗരാജ്യങ്ങള്‍ക്ക് പിന്തുണ: ഫ്രണ്ടക്സ് വിസ സപ്പോര്‍ട്ട് ഓഫീസ്, മാര്‍ഗ്ഗനിര്‍ദ്ദേശം, വര്‍ക്ക്ഷോപ്സ്, എക്സ്റ്റേണല്‍ സര്‍വ്വീസ് പ്രൊവൈഡേഴ്സിന്റെ അവലോകനങ്ങള്‍ എന്നിവയിലൂടെ വിസ മാനേജ്മെന്റിന്റെ മെച്ചപ്പെടുത്തല്‍
അന്താരാഷ്ട്ര ലിവറേജ്: വിസ രഹിത യാത്രകളെ കുടിയേറ്റം, സുരക്ഷ, നിയമവാഴ്ച എന്നിവയും ഭൂരാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധിപ്പിക്കുന്നതിന് സഹകരണം നല്‍കാനും പുതിയ നയവ്യതിയാനം അനുവദിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us