/sathyam/media/media_files/Ut7Tb0LahfXTeVNKVS5z.jpg)
ബ്രസല്‍സ് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിയന്ത്രിക്കുന്നതിനും വേണ്ടിവന്നാല്‍ നിരോധിക്കുന്നതിനും ശേഷിയുള്ള ലോകത്തിലെ ആദ്യ നിയമങ്ങള്‍ക്ക് ഇ യു പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഓപ്പണ്‍ എ ഐയുടെ ചാറ്റ് ജിപിടി പോലെയുള്ള ശക്തമായ സംവിധാനങ്ങളടക്കമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുന്നതിനുള്ള ചരിത്ര നിയമമാണ് യൂറോപ്യന്‍ യൂണിയന്‍ പാസ്സാക്കിയത്.
ഉയര്‍ന്ന അപകടസാധ്യതയുള്ള എ ഐ പ്രൊവൈഡര്‍മാര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ അപകടസാധ്യത വിലയിരുത്തിയതിന് ശേഷം മാത്രമേ പബ്ലിക്കിനായി അവതരിപ്പിക്കാവൂവെന്ന് പുതിയ നിയമം എന്ന വ്യവസ്ഥ ചെയ്യുന്നു. 2021ല്‍ നിര്‍ദ്ദേശിച്ച നിയമങ്ങളാണ് ഇവ. നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാങ്കേതികവിദ്യയുടെ അപകടസാധ്യതകളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതും പുതിയ നിയമം ലക്ഷ്യമിടുന്നു. നിയമത്തിന്റെ വിവിധ വ്യവസ്ഥകളുടെ ലംഘനത്തിന് കമ്പനികള്‍ക്ക് 7.5 മില്യണ്‍ മുതല്‍ 35 മില്യണ്‍ യൂറോ (8.2 മില്യണ്‍ മുതല്‍ 38.2 മില്യണ്‍ ഡോളര്‍ വരെ) വരെ പിഴ ചുമത്താന്‍ നിയമത്തിന് സാധിക്കും.
ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിലാണ് നിയമം പാസ്സായത്.5 23 അംഗങ്ങള്‍ നിയമത്തിന് യെസ് വോട്ടു ചെയ്തപ്പോള്‍ 46 പേര്‍ എതിര്‍ത്തു. മെയ്, ജൂണ്‍ മാസങ്ങളില്‍ ഇയുവിന്റെ ഔദ്യോഗിക ജേണലില്‍ നിയമം പ്രസിദ്ധീകരിക്കും. അതിന് മുമ്പ് ഏപ്രിലില്‍ 27 അംഗ രാജ്യങ്ങളും നിയമത്തിന് അംഗീകാരം നല്‍കുമെന്നാണ് കരുതുന്നത്. നിയമം ഒരു വര്‍ഷത്തിനകം പ്രാബല്യത്തില്‍ വരും. നിയമ വ്യവസ്ഥകള്‍ പാലിക്കാന്‍ കമ്പനികള്‍ക്ക് രണ്ട് വര്‍ഷം സമയമാണ് ലഭിക്കുക.
എ ഐ ആക്റ്റ്’ എന്നറിയപ്പെടുന്നതാണ് ഇയുവിന്റെ നിയമം. അപകട സാധ്യത മുന്‍നിര്‍ത്തിയാകും നിയമം നടപ്പാക്കുക.ഏറ്റവും അപകടസാധ്യതയുള്ളതിന് കര്‍ക്കശമായ നിയമം നേരിടേണ്ടി വരും. ഏറ്റവും കടുത്ത ഭീഷണിയുണ്ടെന്ന് കരുതുന്ന എ ഐ ടൂളുകള്‍ക്ക് പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്താനുമാകും.അതിനായി ഇത്തരം മോഡലുകളുടെ നിര്‍മ്മാതാക്കള്‍ റിസ്‌ക് അസസ്‌മെന്റ് നടത്തുന്നത് നിയമം നിര്‍ബന്ധിതമാക്കും
ആഗോള മല്‍സരത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റിന്റെ ചാറ്റ്ജിപിടി 2022ന്റെ അവസാനത്തോടെ രംഗത്തെത്തിയതു മുതല്‍ പുതിയ നിയമം പാസാക്കുന്നതിനുള്ള ശ്രമങ്ങള്‍ ബ്രസ്സല്‍സ് ഊര്‍ജ്ജിതമാക്കി. ദൈനംദിനം പുതിയ ചിത്രങ്ങളും ശബ്ദങ്ങളും നിര്‍മ്മിക്കുന്ന ഡാള്‍ ഇ ആന്റ് മിഡ്‌ജോര്‍ണി പോലെയുള്ളവയുടെ കടന്നുവരവും നിയമത്തിന്റെ കടന്നുവരവിന് വേഗത കൂട്ടി.
റൊമാനിയന്‍ എം ഇ പി ഡ്രാഗോസ് ടുഡോറാഷും ഇറ്റാലയുടെ പ്രതിനിധി ബ്രാന്‍ഡോ ബെനിഫെയും ചേര്‍ന്നാണ് നിര്‍ണ്ണായക നിയമം അവതരിപ്പിച്ചത്.എ ഐയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിയമമാണിതെന്ന് എം ഇ പിമാര്‍ പറഞ്ഞു. ലോകത്തിലെ ആദ്യത്തെ നിയന്ത്രണമാണ് ഇ യു കൊണ്ടുവരുന്നതെന്ന് ബെനിഫെ പറഞ്ഞു.നിയമത്തെ പിന്തുണച്ച എം ഇ പിമാരെ യൂറോപ്യന്‍ യൂണിയന്റെ ഇന്റേണല്‍ മാര്‍ക്കറ്റ് കമ്മീഷണര്‍ തിയറി ബ്രെട്ടന്‍ അഭിനന്ദിച്ചു.
ഒരു വ്യക്തിയുടെ വംശം, മതം ,ലൈംഗിക ആഭിമുഖ്യം എന്നിവ അനുമാനിക്കാന്‍ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള എ ഐ ടൂളുകള്‍ക്ക് കര്‍ശനമായ നിരോധനമുണ്ടാകും.കൂടാതെ പൊതു ഇടങ്ങളില്‍ റിയല്‍ ടൈം ഫേഷ്യല്‍ റെക്കഗ്നിഷനും നിയമം നിരോധിക്കും. എന്നാല്‍ നിയമപാലകര്‍ക്ക് ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അതോറിറ്റിയില്‍ നിന്നുള്ള അനുമതിയോടെ ഇളവനുവദിക്കും.
പുതിയ നിയമം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ളതായി വിവിധ കോണുകളില്‍ നിന്നും ആശങ്കയുയര്‍ന്നിരുന്നു.ഫ്രഞ്ച് എ ഐ സ്റ്റാര്‍ട്ടപ്പായ മിസ്ട്രല്‍ എ ഐ, ജര്‍മ്മനിയിലെ അലെഫ് ആല്‍ഫ, യു എസ് ആസ്ഥാനമായുള്ള ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്‍മാര്‍ നിയമത്തിനെതിരെ ശക്തമായ പ്രചാരണങ്ങളുമായി രംഗത്തുവന്നിരുന്നു.ഈ നിയമം സംബന്ധിച്ച പാര്‍ലമെന്റി ചര്‍ച്ചകളില്‍ ഇവരുടെ സ്വാധീനം നിഴലിച്ചതായും ഈ വേളയില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us