/sathyam/media/media_files/2025/11/19/c-2025-11-19-02-18-24.jpg)
വിന്ററില്‍ കാറുകളുടെ വിന്‍ഡ്‌സ്‌ക്രീനുകള്‍ ഡീഫ്രോസ്റ്റ് ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്ക് വിദഗ്ദ്ധരുടെ ഉപദേശം. ഡി ഐസ് ചെയ്യാന്‍ കുറുക്കുവഴികള്‍ പലതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിന്‍ഡ്‌സ്‌ക്രീനിന് മുകളില്‍ മഞ്ഞ് നീക്കം ചെയ്യാന്‍ പ്ലാസ്റ്റിക് ബാഗുകളില്‍ ചൂടുവെള്ളം നിറയ്ക്കുന്ന വീഡിയോകളും കാണാം.എന്നാല്‍ ഇത് ചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ വളരെ ശ്രദ്ധിക്കണമെന്ന് മോട്ടോര്‍ വിദഗ്ദ്ധന്‍ മുന്നറിയിപ്പ് നല്‍കി. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ നഷ്ടം വരുന്ന പണിയാണിത്.
തിളപ്പിച്ച വെള്ളത്തിന് പകരം ചൂടുവെള്ളം സാന്‍ഡ്വിച്ച് ബാഗില്‍ ഇട്ട് സീല്‍ ചെയ്ത് ഇതിനായി ഉപയോഗിക്കുന്നതാകും കൂടുതല്‍ സുരക്ഷിതമെന്ന് സെലക്ട് കാര്‍ ലീസിംഗിന്റെ മാനേജിംഗ് ഡയറക്ടര്‍ ഗ്രഹാം കോണ്‍വേ പറഞ്ഞു.എന്നാല്‍ റെഡ് ഹോട്ട് വാട്ടര്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ അപകടത്തിലാകും.ഗ്ലാസ് പൊട്ടിപ്പോകും.സാന്‍ഡ്വിച്ച് ബാഗ് മിനുസമുള്ളതും മൃദുവും വഴക്കമുള്ളതുമാണ്, കൂടാതെ വിന്‍ഡ്‌സ്‌ക്രീനിന്റെ ഗ്ലാസ് പോറുകയില്ല.മറ്റുള്ളവ ഗ്ലാസില്‍ പോറലുകളുണ്ടാക്കും.സ്നോയെ നീക്കാന്‍ ഇന്റീരിയര്‍ ഹീറ്റംഗ് ഉപയോഗിക്കുന്നതും നന്നല്ല. ഗണ്യമായ ഇന്ധനച്ചെലവിന് പുറമേ എഞ്ചിന്റെ ആയുസ്സ് കുറയുന്നതിനും ഇത് കാരണമാകും.
പ്രതിരോധമാണ് ചികിത്സയെക്കാള്‍ നല്ലതെന്ന് ഇദ്ദേഹം ഉപദേശിക്കുന്നു. കാറിന്റെ വിന്‍ഡ്‌സ്‌ക്രീന്‍ കാര്‍ഡ്‌ബോര്‍ഡ് പോലുള്ള പ്രത്യേക സ്‌ക്രീന്‍ ഉപയോഗിച്ച് രാത്രി മുഴുവന്‍ മൂടിയിട്ടാല്‍ സ്നോയെ നിയന്ത്രിക്കാം. വിംഗ് മിററുകള്‍ക്ക് ചുറ്റും കാരിയര്‍ ബാഗുകള്‍ പൊതിയുന്നതും നല്ല രീതിയാണ്.
വിനാഗിരി ഉപയോഗിച്ചുള്ള പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളും സ്വീകരിക്കാം. വിനാഗിരി പ്രകൃതിദത്ത ആന്റിഫ്രീസ് ആണ്. കുപ്പിയില്‍ വിനാഗിരിയും വെള്ളവും മിക്സ് ചെയ്ത് സ്്രേപ ചെയ്ത് ഗ്ളാസ് ക്ലിയര്‍ ചെയ്യാം.ഒറ്റ സ്പ്രേ കൊണ്ടു തന്നെ സ്നോ നീങ്ങും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us