അയര്‍ലണ്ടിന്റെ ജി ഡി പി ഈ വര്‍ഷം ഒമ്പത് ശതമാനം വര്‍ദ്ധിക്കുമെന്ന് വിദഗ്ദ്ധര്‍

New Update
Njnv

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ജി ഡി പി ഈ വര്‍ഷം ഒമ്പത് ശതമാനം വര്‍ദ്ധിക്കുമെന്ന് വിദഗ്ദ്ധര്‍.താരിഫ് ഭീഷണികള്‍ക്കിടയിലും അതിശക്തമായ കയറ്റുമതിയാണ് ജിഡിപിയുടെ കുതിപ്പിന് കാരണമാവുകയെന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇ വൈ പ്രവചിക്കുന്നു.ഈ വര്‍ഷം ആദ്യം ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ താരിഫ് നിരക്കുകളെ മറികടക്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ മത്സരിച്ച് കയറ്റുമതി നടത്തി.ഇതാണ് അയര്‍ലണ്ടിന്റെ ജി ഡി പിയ്ക്ക് കുതിപ്പ് നല്‍കിയത്.

Advertisment

രാജ്യത്തിന്റെ ആഭ്യന്തര സമ്പദ്വ്യവസ്ഥ ഈ വര്‍ഷം 3.2% , 2026ല്‍ 2.6% എന്നിങ്ങനെ വളര്‍ച്ച നേടുമെന്നും ഇ വൈ പറയുന്നു ഈ വര്‍ഷവും അടുത്ത വര്‍ഷവും പണപ്പെരുപ്പം 2% ആയി തുടരുമെന്ന് പ്രവചനം പറയുന്നു.

ഐറിഷ് സമ്പദ്വ്യവസ്ഥ നിലവിലെ സങ്കീര്‍ണ്ണതകളെയെല്ലാം മാറ്റിനിര്‍ത്തി ശക്തമായി മുന്നോട്ട് പോവുകയാണെന്ന് സാമ്പത്തിക വിദഗ്ദ്ധ ലോറെറ്റ ഒ സള്ളിവന്‍ പറഞ്ഞു.അയര്‍ലണ്ടിന്റെ തൊഴില്‍ വിപണി ശക്തമാണ്.ഇത് കണ്‍സ്യൂമര്‍ സ്പെന്റിംഗിന് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. കൂടാതെ പൊതു മൂലധന പദ്ധതികള്‍ക്കുള്ള അധിക ധനസഹായവും വരും വര്‍ഷങ്ങളില്‍ നിക്ഷേപത്തെ പിന്തുണയ്ക്കും.

നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ സമ്പദ്വ്യവസ്ഥ ഈ വര്‍ഷം 1.3% ,2026 ല്‍ 1.2% എന്നിങ്ങനെയും വളരുമെന്ന് ഇ വൈ പറഞ്ഞു.നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ തൊഴില്‍ വിപണി ഇതുവരെ മികച്ച പ്രകടനം നടത്തിയെന്നും പലിശ നിരക്കുകള്‍ കുറഞ്ഞത് സ്ഥിതി മെച്ചപ്പെടുത്തിയെന്നും ഇ വൈ പറയുന്നു.

Advertisment