Advertisment

മയോയിലെ ഇന്ത്യൻ റസ്റ്ററന്റിൽ സ്ഫോടനം; രണ്ട് പേര്‍ക്ക് പരിക്ക്

New Update
Fyvunn

കൗണ്ടി മയോയിലെ കാസിൽബാറിലെ ഒരു ഇന്ത്യന്‍ റസ്റ്ററന്റിൽ ഉണ്ടായ സ്ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ മയോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയില്‍ ആണ്. കാസിൽബാര്‍ ലോവർ ചാർൽസ് സ്ട്രീറ്റ്ലെ തുല്സി ഇന്ത്യൻ റസ്റ്ററന്റിൽ ഞായറാഴ്ച രാത്രി 8:30 ഓടെ ആണ് സ്ഫോടനം നടന്നത്. ഗാർഡായും എമർജൻസി സേവനങ്ങളും ഉടൻ സംഭവ സ്ഥലത്ത് എത്തി.

Advertisment

സ്ഫോടനത്തിനു ശേഷമുണ്ടായ തീ പ്രാദേശിക അഗ്നിശമന സേവനങ്ങൾ വന്നു അണച്ചു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.പരിക്കേറ്റ രണ്ട് പേർ റസ്റ്റോറന്റിലെ ജീവനക്കാർ ആണെന്നാണ് റിപ്പോര്‍ട്ട്‌.

ലോവർ ചാർൽസ് സ്ട്രീറ്റില്‍ ഇന്ന് രാവിലെ വരെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഗാർഡാ അറിയിച്ചു.

Advertisment