New Update
/sathyam/media/media_files/2025/01/18/K1H432KjNeKP5nPYyBs7.jpg)
ലിമറിക്കിൽ വീണ്ടും കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് വെടിവെപ്പ്. വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെ സൗത്ത് ലിമറിക്കിലെ ജോൺ ക്യാരവ പാർക്കിലുള്ള മൈഗ് വെയിലെ വീടിനു നേരെയാണ് വാഹനത്തിൽ എത്തിയ ചിലർ വെടിവെപ്പ് നടത്തിയത്.
Advertisment
സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അറിയിച്ച ഗാർഡ, ദൃക്സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്നും അഭ്യർത്ഥിച്ചു. മൈഗ് വെ, ജോൺ ക്യാരവ പാർക് പ്രദേശത്ത് ജനുവരി 8 വ്യാഴാഴ്ച രാവിലെ 4.45-നും 5.15-നും ഉണ്ടായിരുന്ന ആരെങ്കിലും സംഭവം കണ്ടിട്ടുണ്ടെങ്കിലോ, വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക:
റോസ്ബോറോ ഗാർഡ സ്റ്റേഷൻ – 061 214340
ഗാർഡ കോൺഫിഡന്റിൽ ലൈൻ – 1800 666 111
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us