അയര്‍ലണ്ടില്‍ കൃഷിഭൂമിയുടെ വില റെക്കോഡ് നിലയില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ghggfrt67890

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കൃഷിഭൂമിയുടെ വില റെക്കോഡ് നിലയില്‍ കുതിക്കുന്നു.ഒരേക്കര്‍ ഭൂമിയ്ക്ക് 15,223യൂറോയാണ് വില ലഭിച്ചത്. ഭൂമിയുടെ ക്ഷാമമാണ് റെക്കോഡ് വിലയ്ക്ക് പ്രധാന കാരണമെന്നാണ് കരുതുന്നത്.നൈട്രേറ്റ്സ് ഡയറക്ടീവിന്റെ നിബന്ധനകള്‍ വന്നതോടെ ക്ഷീരകര്‍ഷകര്‍ കന്നുകാലികളെയും ഭൂമിയും ക്രമീകരിച്ചിരുന്നു. ഇതും വിലക്കയറ്റത്തിന്റെ കാരണമായി വിലയിരുത്തപ്പെടുന്നു.

Advertisment

135 കൃഷിയിടങ്ങളുടെ ലേലത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. മണ്‍സ്റ്ററിലാണ് ഭൂമിക്ക് ഏക്കറിന് ഏറ്റവും ഉയര്‍ന്ന വില ലഭിച്ചത്,17,377 യൂറോ. സൗത്ത് ലെയിന്‍സ്റ്ററില്‍ ഏക്കറിന് 17,069 രൂപയും ലഭിച്ചു. നോര്‍ത്ത് ലെയിന്‍സ്റ്ററില്‍ ഭൂമിക്ക് ഏക്കറിന് 14,008 യൂറോയാണ് വില. കൊണാച്ച്/അള്‍സ്റ്ററിലെ ഭൂമിയുടെ വില 35% വര്‍ധിച്ചു. ഏക്കറിന് 9,343 യൂറോയാണ് ഇവിടെ ഭൂമി വില.

ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയയിലെ സോളാര്‍ ഫാമുകളില്‍ നിന്നുള്ള ഭൂമി വിതരണത്തിന് കാര്യമായ കുറവു വന്നു.മീത്തില്‍ മാത്രം സോളാര്‍ ഫാമിനായി ഏക്കര്‍ 5,000 നീക്കിവെച്ചിരുന്നു.ഉപയോഗിക്കാത്ത വീടുകള്‍ക്കുള്ള 97,000 യൂറോ വരെ ലഭ്യമാക്കുന്ന പ്രോപ്പര്‍ട്ടി റിഫര്‍ബിഷ്‌മെന്റ് ഗ്രാന്റുകളും എസ് ഇ എ ഐ ഗ്രാന്റുകളും ഭൂമിയുടെ വില വര്‍ധിക്കുന്നതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.

സൗത്ത് ലെയിന്‍സ്റ്ററില്‍ ലേലത്തിനെത്തിയ ഭൂമിയില്‍ 22 ശതമാനം കുറവുണ്ടായെന്ന് കണക്കുകള്‍ പറയുന്നു.വരുമാനത്തിലും 22 ശതമാനം കുറവുണ്ടായി. ആകെ 6,691ഏക്കര്‍ ഭൂമിയാണ് ലേലത്തിലാകെ വിറ്റഴിച്ചത്.കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയേക്കാള്‍ ഏഴ് ശതമാനം കുറവാണിത്.മീഡിയം ഫാമുകളാണ് ഏറെയും വിറ്റുപോയത്.100 ഏക്കര്‍ ഭൂമിയില്‍ താഴെയുള്ള ഫാമുകളായിരുന്നു ഏറെയും. മൂന്നെണ്ണം മാത്രമാണ് 200 ഏക്കറില്‍ കൂടുതലുണ്ടായിരുന്നത്.

ireland land-farm
Advertisment