Advertisment

ഫെബ്രുവരി ബാങ്ക് അവധി ; അയർലണ്ടിൽ സാമൂഹ്യ ക്ഷേമ പേയ്മെന്റുകൾ നേരത്തേ ലഭിക്കും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Ftgbbj

ഡബ്ലിൻ : ഫെബ്രുവരി ബാങ്ക് അവധി പ്രമാണിച്ച് അയർലണ്ടിൽ ചില സാമൂഹിക ക്ഷേമ ഗുണഭോക്താക്കൾക്ക് അടുത്ത ദിവസങ്ങളിൽ പേയ്മെന്റുകൾ നേരത്തേ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Advertisment

 St Brigid’s Day പ്രമാണിച്ച് ഫെബ്രുവരി 3-ാം തീയതി, തിങ്കളാഴ്ച, ബാങ്കുകളും പോസ്റ്റ് ഓഫീസുകളും അവധി ആയതിനാല്‍, സാധാരണ തിങ്കളാഴ്ചകളിൽ നൽകപ്പെടുന്ന സാമൂഹ്യ ക്ഷേമ പേയ്മെന്റുകൾ ജനുവരി 31-ആം തീയതി വെള്ളിയാഴ്ച അല്ലെങ്കിൽ ഫെബ്രുവരി 1-ാം തീയതി ശനിയാഴ്ച ലഭ്യമാക്കും. ചൈൽഡ് ബെനഫിറ്റ് പേയ്മെന്റുകൾ, സാധാരണ ചൊവ്വാഴ്ചകൾ നൽകുന്നവ, ഈ ക്രമീകരണത്തിലൂടെ നേരത്തേ ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വാരാന്ത്യത്തിന് ശേഷം അനുവദിക്കുന്ന മറ്റ് സമൂഹ ക്ഷേമ പേയ്മെന്റുകൾ സാധാരണ ക്രമത്തിൽ തന്നെ വിതരണം ചെയ്യും.

Advertisment