സാമ്പത്തിക തട്ടിപ്പ് : ഡബ്ലിനിലെ രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vvvvvvvv98

ഡബ്ലിന്‍ : എച്ച് എസ് ഇയെ പറ്റിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് ഡബ്ലിന്‍ ഡോക്ടര്‍മാരെ ഗാര്‍ഡാ അറസ്റ്റ് ചെയ്തു.

Advertisment

സര്‍ക്കാര്‍ ഖജനാവിനും എച്ച് എസ് ഇ ക്കും വന്‍ നഷ്ടം വരുത്തിയെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.ഗാര്‍ഡാ നാഷണല്‍ ഇക്കണോമിക് ക്രൈം ബ്യൂറോ ചാര്‍ജ് ചെയ്ത കേസാണിത്. 2017-2019 നും ഇടയിലാണ് തട്ടിപ്പ് നടന്നതെന്നാണ് സൂചന.

ക്രിമിനല്‍ ജസ്റ്റിസ് ആക്ട് 2006 അനുസരിച്ച് സെക്ഷന്‍ 71പ്രകാരമുള്ള കുറ്റമാണ് 40നും50നുമിടയില്‍ പ്രായമുള്ള ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.അറസ്റ്റിലായ ഇരുവരും സൗത്ത് ഡബ്ലിന്‍ ഗാര്‍ഡ സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്.

Financial Fraud
Advertisment