വാട്ടർഫോഡ് ഹോട്ടലിൽ തീപിടിത്തം; കുട്ടിക്ക് പരിക്ക്

New Update
bbbgy6777777777777777

വാട്ടർഫോർഡിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽ ആൺകുട്ടിക്ക് പരിക്ക്. ട്രാമോറിലുള്ള ദി സാൻഡ്സ് ഹോട്ടലിലെ ഒരു കിടപ്പുമുറിയിൽ തിങ്കളാഴ്ച രാത്രി 10.15-ഓടെയാണ് തീപിടിത്തമുണ്ടായത്. മിനിറ്റുകൾക്കുള്ളിൽ ഫയർ സർവീസുകളും ആംബുലൻസും ഗാർഡയും സ്ഥലത്തെത്തി.

Advertisment

പുക ശ്വസിച്ചതിന്റെയും ചർമ്മത്തിൽ പൊള്ളലേറ്റതിന്റെയും ലക്ഷണങ്ങളെ തുടർന്ന് കുട്ടിയെ ആംബുലൻസിൽ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ (യുഎച്ച്ഡബ്ല്യു) എത്തിച്ച് ചികിത്സ നൽകി. പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല.

സംഭവത്തിൽ സംശയാസ്പദമായി ഒന്നുമില്ല എന്നാണ് ഗാർഡയുടെ നിഗമനം.

Advertisment