ഡബ്ലിനിൽ ഫയർ എഞ്ചിനും ബസും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

New Update
Ggg

ഡബ്ലിനില്‍ ഫയര്‍ എഞ്ചിനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി ഫയര്‍ ഫൈറ്റര്‍മാര്‍ക്കും, ബസ് ഡ്രൈവര്‍ക്കും പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ലോവര്‍ മൗണ്ട് സ്ട്രീറ്റില്‍ വച്ച് അപകടമുണ്ടായത്.

Advertisment

പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നും, അന്വേഷണം നടത്തുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

അപകടസമയത്ത് ബസില്‍ മറ്റ് യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല. രണ്ട് വാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Advertisment