തീപിടിത്തം: കോന്നോള്ളി – ദി പോയിന്റ് റൂട്ടിൽ ഏതാനും ആഴ്ചത്തേക്ക് ലുവാസ് റെഡ് ലൈൻ സർവീസ് നിർത്തിവച്ചു

New Update
Bvbb

ഡബ്ലിനിലെ George’s Docklands പാലത്തിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കോന്നോള്ളി – ദി പോയിന്റ് റൂട്ടില്‍ ഏതാനും ആഴ്ചത്തേയ്ക്ക് ലുവാസ് റെഡ് ലൈന്‍ സര്‍വീസ് ഉണ്ടാകില്ലെന്ന് അധികൃതര്‍. അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി ഒരാഴ്ച റൂട്ട് അടച്ചിടുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും, കുറഞ്ഞത് ഏതാനും ആഴ്ചത്തേയ്‌ക്കെങ്കിലും ഈ റൂട്ടില്‍ റെഡ് ലൈന്‍ സര്‍വീസ് ഉണ്ടാകില്ലെന്ന് ലുവാസ് നടത്തിപ്പുകാരായ ട്രാൻസ്‌ദേവ് അറിയിച്ചു. സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ.

Advertisment

അതേസമയം തള്ളാറ്റ്/സഗ്ഗാർട്ട് – കോന്നോള്ളി റൂട്ടില്‍ ലുവാസ് സര്‍വീസ് പതിവ് പോലെ തുടരും. ലുവാസ് ടിക്കറ്റുകള്‍ കോന്നോള്ളി – ദി പോയിന്റ് റൂട്ടിലുള്ള ഡബ്ലിന്‍ ബസ് സര്‍വീസുകളില്‍ ഉപയോഗിക്കാം. ഈ റൂട്ടിലെ ലുവാസ് സര്‍വീസ് പുനരാരംഭിക്കുന്നത് വരെ പ്രത്യേക ബസ് സര്‍വീസ് നടത്താനും ആലോചനയുണ്ട്.

Advertisment