New Update
/sathyam/media/media_files/2025/10/02/gvv-2025-10-02-04-20-11.jpg)
കൗണ്ടി മയോയിൽ മലയാളി യുവാവിന് നേരെ പടക്കമേറ്. സെപ്റ്റംബർ 28 ശനിയാഴ്ച രാത്രി 9 മണിക്ക് കാസ്റ്റലിബറിലെ ഗ്യാരിടുഫ് എക്സ് എൽ ഷോപ്പിനു സമീപമാണ് സംഭവം. നാല് യുവാക്കൾ ആണ് മലയാളിയായ പ്രവാസിക്ക് നേരെ പടക്കം എറിഞ്ഞ് ആക്രമിച്ചത്. ശരീരത്തിന് പരിക്കൊന്നും സംഭവിച്ചില്ലെങ്കിലും ഇത് ഒരു വംശീയ അതിക്രമം ആയിരുന്നു എന്ന് ഇരയായ യുവാവ് പറഞ്ഞു.
Advertisment
സംഭവം കണ്ടിരുന്ന ഒരു ഐറിഷ് പൗരൻ ഉടൻ സഹായത്തിനെത്തുകയും ഗാർഡയെ വിളിക്കുകയും ചെയ്തു. സമീപവാസികളും ഇറങ്ങി ആശ്വസിപ്പിച്ചു. ഗാർഡ എത്തിയ ശേഷം മൊഴി എടുക്കുകയും, അന്വേഷണം ആരംഭിക്കാമെന്ന് അറിയിച്ചുവെന്നും യുവാവ് പറഞ്ഞു.
ഇത്തരം സംഭവങ്ങൾ നിസാരമെന്ന് കരുതാനാകില്ല എന്നും, എല്ലാവരും ജാഗ്രത പാലിക്കുകയും, ഇത്തരം സംഭവങ്ങളെ നിയമപരമായി ശക്തമായി നേരിടുകയും വേണമെന്നും ആക്രമണത്തിന് ഇരയായ മലയാളി യുവാവ് പറഞ്ഞു.