അയര്‍ലണ്ടില്‍ മത്സ്യവില ഉയരും, യൂറോപ്യന്‍ നിയന്ത്രണങ്ങളില്‍ ആശങ്കയുമായി ഫിഷ് പ്രൊഡ്യൂസേഴ്‌സ്

New Update
Vggg

ലെറ്റര്‍ക്കെന്നി: യൂറോപ്യന്‍ യൂണിയന്‍ നടപ്പില്‍ വരാനിരിക്കുന്ന പുതിയ നിയന്ത്രണങ്ങള്‍ മത്സ്യബന്ധന മേഖലയെ കാര്യമായ തോതില്‍ ബാധിക്കുമെന്ന ആശങ്ക ഉയരുന്നു.

Advertisment

3,700-ലധികം കപ്പലുകളെ പ്രതിനിധീകരിക്കുന്ന വിവിധ രാജ്യങ്ങളിലെ സംഘടനകള്‍ പങ്കെടുക്കുന്ന കില്ലിബെഗ്‌സില്‍ നടക്കുന്ന യൂറോപ്യന്‍ അസോസിയേഷന്‍ ഓഫ് ഫിഷ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (ഇ എ പി ഒ) വാര്‍ഷിക യോഗത്തിലാണ് മത്സ്യബന്ധനമേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ചാവിഷയമായത്.

മത്സ്യങ്ങളുടെ പരിശോധനയും സാമ്പിളിംഗ് രീതിയും അനാവശ്യമായി ചെലവ് കൂട്ടുന്നതിലൂടെ മത്സ്യങ്ങളുടെ വില ഉയരുമെന്നതാണ് ഭീഷണിയെന്ന് സംഘടന പ്രസിഡന്റായ എസ്ബന്‍ സ്വെര്‍ഡ്രപ്പ്-ജെന്‍സന്‍ പറഞ്ഞു: മത്സ്യബന്ധന മേഖലയിലെ കപ്പല്‍ ഉടമകളും ജീവനക്കാരും ആത്മവിശ്വാസം നഷ്ടപെട്ട അവസ്ഥയിലാണ് എന്നും 2026-27ല്‍ നടപ്പാക്കാനിരിക്കുന്ന പുതിയ നിയമങ്ങള്‍ ‘പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയും വെയിറ്റിങ്ങും ഇരട്ടിയാകുന്നത് അനാവശ്യമായ നടപടികള്‍ ഗണ്യമായ തോതില്‍ മത്സ്യവിലയും വര്‍ദ്ധിപ്പിക്കും

കില്ലിബെഗ്‌സിലെ മത്സ്യക്കുറവ് ഇതിനകം തന്നെ അയര്‍ലണ്ടിലെ പ്രാദേശിക ബിസിനസ്സുകള്‍ക്ക് തിരിച്ചടിയായതായി അയര്‍ലണ്ടില്‍ നിന്നുള്ള പ്രതിനിധികള്‍ വെളിപ്പെടുത്തി. മത്സ്യവിതരണം കൃത്യമാക്കാന്‍ സാധിക്കാത്തതിനാല്‍ അമേരിക്കന്‍ വിപണി നഷ്ടപ്പെട്ടു. വിതരണം സ്ഥിരതയുള്ളതല്ലെങ്കില്‍ വളര്‍ച്ചക്ക് തടസ്സമാകും.” നഗരത്തിലെ മറ്റൊരു പ്രധാന ഫാക്ടറിയായ സീന്‍ വാര്‍ഡ് ഫിഷ് എക്‌സ്‌പോര്‍ട്സ് കഴിഞ്ഞ മാര്‍ച്ചുമുതല്‍ അടഞ്ഞുകിടക്കുകയാണ്.മാസങ്ങളായി മത്സ്യം കിട്ടാതെ ഫാക്ടറി ശൂന്യമായി കിടക്കുകയാണ്. പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കായി തൊഴില്‍ അവസരങ്ങള്‍ നല്‍കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം.പുതിയ നിയമങ്ങള്‍ കര്‍ശനമാവുന്നതോടെ അതിനുള്ള പ്രതീക്ഷയും ഇല്ലാതാക്കുമെന്ന് അവര്‍ പറയുന്നു.”

അയര്‍ലണ്ട് പ്രധാനമായും സാല്‍മണ്‍, കൊഡ്, മറ്റു ഫ്രെഷ്/ഫ്രോസണ്‍ മീന്‍ ഇറക്കുമതി ചെയ്യുന്നത് യുകെ, ഫ്രാന്‍സ്, നോര്‍വേ, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്.പ്രാദേശിക ആവശ്യം നിറവേറ്റാനും വിപണിയിലെ തുടര്‍ച്ചയായ വിതരണവും ഉറപ്പാക്കാനുമാണ് ഈ ഇറക്കുമതി. മത്തി (സർഡിനെ)യും അയല (മാക്കറിൽ)യും പോലെയുള്ള മീനുകള്‍ ഐറിഷ് കടലില്‍ കാര്യമായ തോതില്‍ ലഭ്യമാണ് എങ്കിലും പ്രാദേശിക ഡിമാന്‍ഡ്-വിതരണ ബാലന്‍സ്, കാലാവസ്ഥാ സ്വാധീനം, പ്രോസസ്സിംഗ് ആവശ്യങ്ങള്‍ എന്നിവയെ ആശ്രയിച്ച് ചെറുതായി സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ചെറിയ മത്സ്യങ്ങളും ഇറക്കുമതി ചെയ്യുന്നുണ്ട് .2023 ല്‍ ഒരു മില്യണില്‍ അധികം യൂറോയുടെ മത്തി അയര്‍ലണ്ടില്‍ നിന്നും കയറ്റി അയച്ചിരുന്നു.

Advertisment