Advertisment

നാടുകടത്താന്‍ ഉത്തരവിട്ടിട്ടും ഡബ്ലിനില്‍ കറങ്ങി നടന്ന അഞ്ച് വിദേശികള്‍ അറസ്റ്റില്‍

New Update
bbbgy6777777777777777

നാടുകടത്താന്‍ ഉത്തരവിട്ടിട്ടും നാട്ടില്‍ കറങ്ങി നടന്ന അനധികൃത കുടിയേറ്റക്കാരില്‍പ്പെട്ട അഞ്ച് പേരെ ഡബ്ലിനില്‍ ഗാര്‍ഡ പിടികൂടി.ഇവര്‍ ഗാര്‍ഡ കസ്റ്റഡിയിലാണ്.

Advertisment

ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ(ജി എന്‍ ഐ ബി)യും ഡബ്ലിന്‍ ഗാര്‍ഡയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ ഫേണിലാണ് ഇവരെ ഡബ്ലിന്‍ ഏരിയയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

ഡിപ്പോര്‍ട്ടേഷന്‍ ഉത്തരവ് ലഭിച്ചിട്ടും നാട്ടില്‍ കഴിയുന്നവരെ കണ്ടെത്തുന്നതിനായാണ് ജി എന്‍ ഐ ബി ഓപ്പറേഷന്‍ ഫേണ്‍ ആവിഷ്‌കരിച്ചത്.

അറസ്റ്റിലായ ഇവര്‍ ഓരോരുത്തര്‍ക്കും അവരുടെ രാജ്യത്തേക്ക് സ്വമേധയാ മടങ്ങാനുള്ള അവസരം നല്‍കുമെന്ന് ഡിറ്റക്റ്റീവ് ചീഫ് സൂപ്രണ്ട് എയ്ഡന്‍ മിനോക്ക് പറഞ്ഞു.

നാടുകടത്തല്‍ ഉത്തരവ് ലഭിച്ചവര്‍ സ്വമേധയാ മടങ്ങാതെ രാജ്യത്ത് തങ്ങുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment